തിരൂരങ്ങാടി നഗരസഭയിൽ സ്ഥലം മാറിയ ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയമിക്കുക

തിരൂരങ്ങാടി നഗരസഭയിൽ സ്ഥലം മാറിയ ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയമിക്കുക, താഴെ ചെന ഗവ എൽ. പി സ്കൂൾ, ഗവ വെൽഫയർ യു. പി സ്കൂൾ തൃക്കുളം എന്നീ സ്‌കൂളുകൾക്ക് ശുചിമുറി നിർമ്മാണത്തിന് കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് അനുവദിക്കുക, തുടങ്ങിയവ ആവശ്യപ്പെട്ട് തിരുവനന്തപുരത്ത്തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശശിധരൻ നായരുമായി കെ പി എ മജീദ് എം എൽ എ, നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഇക്ബാൽ കല്ലുങ്ങൽ, വിദ്യാഭ്യാസ സമിതി അധ്യക്ഷൻ ഇ.പി ബാവ എന്നിവർ ചർച്ച നടത്തി. നഗരസഭയിൽ ജീവനക്കാരെ സ്ഥലം മാറ്റിയെങ്കിലും പകരം ആളുകളെ നിയമിക്കാൻ സാരക്കാർ തയ്യാറായിട്ടില്ല.നേരത്തെ പരപ്പനങ്ങാടി നഗരസഭ, നന്നമ്പ്ര പഞ്ചായത്ത്‌, തെന്നല പഞ്ചായത്ത്‌ എന്നിവിടങ്ങളിലെ സമാന പ്രശ്നം ചൂണ്ടിക്കാണിച്ചു ബന്ധപ്പെട്ട ജനപ്രതിനിധികളോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയരക്ടർ ശ്രീ.രാജമാണിക്യം ഐ. എ. എസ്, പഞ്ചായത്ത്‌ ഡയരക്ടർ . ദിനേശൻ ഐ. എ. എസ് എന്നിവരെയും കെ. പി. എ മജീദ് കണ്ടിരുന്നു.പുതിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തൃക്കുളം ഗവ വെൽഫെയർ യു. പി സ്‌കൂളിലെയും, തിരൂരങ്ങാടി താഴെച്ചിന ഗവ എൽ. പി സ്‌കൂളിലെയും ഉപയോഗ്യയോഗ്യമല്ലാത്ത ശുചിമുറികൾ പൊളിച്ചു മാറ്റി അതെ സ്ഥലത്ത് പുതിയ ശുചിമുറികൾ നിർമ്മിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ട്. സ്ഥലപരിമിതികളുള്ള എല്ലാ സ്‌കൂളുകളും അനുഭവിക്കുന്ന ഈ പ്രശ്നം ഗൗരവപൂർവ്വം പരിഗണിച്ചു അനുകൂല നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.ആവശ്യങ്ങൾ ന്യായമാണെന്നും വകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉറപ്പ് നൽകിയതായി കെ. പി. എ മജീദ് പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇