അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം നവീകരിക്കുന്നു: പ്രദേശവാസികൾക്ക് ആശ്വാസമാകും
തിരുന്നാവായ : അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം നവീകരിച്ച് സംരക്ഷിക്കാനൊരുങ്ങുന്നു.ഉപയോഗശൂന്യമായിരുന്ന കുളത്തെയാണ് ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നവീകരിക്കുന്നത്. തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി. റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കുളം നവീകരിച്ച് സംരക്ഷിക്കുന്നത്.ജലസ്രോതസ്സായിരുന്ന മാമ്പറ്റ കുളം കുളിക്കാനും തുണി അലക്കാനുംവർഷങ്ങൾക്ക് മുമ്പ് കന്നുകാലികളുടെ ആവശ്യത്തിനും ഇവിടത്തെ ജലമായിരുന്നു പ്രദേശവാസികൾ ഉപയോഗിച്ചിരുന്നത്. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന പാറയിൽ അഹമ്മദ് കുട്ടി എന്ന ബാപ്പുവാണ് മാമ്പറ്റ കുളവും അനുബന്ധ കിണറും നിർമിച്ചത്. അനന്താവൂർ കോളനിയിലുള്ള വാട്ടർ ടാങ്കിലേക്ക് ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നത് കുളത്തിനു സമീപുള്ള കിണറിൽ നിന്നാണ്. മാമ്പറ്റകുളം നവീകരിക്കുന്നതോടെ കുട്ടികൾക്ക് നീന്തൽ പഠിക്കാനും കുളിക്കുവാനും സമീപത്തെ കൃഷിക്കും കന്നുകാലികൾക്കും മറ്റു ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളം ഉപയോഗിക്കാവുന്നതാണ്. കുളം നവീകരിക്കുന്നതിന്റെ ഭാഗമായി തിരുർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ ഗ്രാമ പഞ്ചായത്തംഗം മുസ്തഫ പള്ളത്ത്, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.ഫോട്ടോ: അനന്താവൂർ മാമ്പറ്റ കുളം നവീകരിക്കുന്നതിൻ്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിക്കുന്നു.
JaleelTva