അവർ പറന്നു ബാംഗ്ലൂരിലേക്ക്,

ആ വീട്ടമ്മമാരുടെ ഏറെ ക്കാലത്തെ ആഗ്രഹമായിരുന്നു, ആകാശ യാത്ര. അറുപതു കഴിഞ്ഞവരും അറുപതിനോട് അടുത്തവരും 22 അംഗ സംഘത്തിൽ ഉണ്ട്.74 കഴിഞ്ഞ എം. കെ. ദൈവയാനി എന്നവരാണ് ഏറ്റവും പ്രായം കൂടിയ യാത്രിക.70 പിന്നിട്ട സാവിത്രിയും ദേവകിയും കൂട്ടത്തിലുണ്ട്.ഫ്രണ്ട്‌സ് ലൈബ്രറി, കാട്ടിലങ്ങാടിയും ഫാസ്ക് കാട്ടിലങ്ങാടിയും സംയുക്തമായാണ് “സ്വപ്നസഞ്ചാരം”(ആകാശയാത്ര) എന്ന് പേരിട്ടിരിക്കുന്ന കരിപ്പൂര് -ബാംഗ്ളൂരു വിമാന യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. നവംബർ 2 വ്യാഴാഴ്ച പുലർച്ചെ 7.30 ന് കരിപ്പൂരിൽ നിന്നും പുറപ്പെട്ട സംഘം 8.30 ഓടെ ബാംഗ്ലൂരുവിൽ എത്തി. നവംബർ 4 ശനിയാഴ്ച പുലർച്ചെ ട്രെയിൻ മാർഗം തിരൂരിൽ തിരിച്ചെത്തും. ഫ്രണ്ട്‌സ് ലൈബ്രറി വനിതാ വേദി അംഗങ്ങളായ സുചിത്ര ഗോപിനാഥ്, ലിജി ജനാർദ്ധനൻ, ദേവകി. എം എന്നിവർ നേതൃത്വം നൽകുന്ന സംഘത്തെ ഫാസ്ക് ഭാരവാഹികളായ ജനാർദ്ധനൻ നാഗേരി, വേലായുധൻ വൈലി, അനൂപ് റാവു. എ, ഷിംജിത്. പി എന്നിവരും അനുഗമിക്കുന്നുണ്ട്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇