ബോട്ട് ദുരന്തത്തിനെതിരെ ഒറ്റക്കെട്ടായി സമര രംഗത്തുണ്ടാകും : ഹമീദ് മാസ്റ്റർ
താനൂർ : ബോട്ട് ദുരന്തത്തിൽ 22 പേർ മരിക്കാനിടയായ സംഭവത്തിൽ ആരോപണ വിധേയരായ മന്ത്രിമാർ രാജിവെക്കണം എന്നാവശ്യവുമായി മുസ്‌ലിം ലീഗ് ഒറ്റക്കെട്ടായി സമര രംഗത്തുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പി അബ്ദുൽ ഹമീദ് എം. എൽ. എ. പറഞ്ഞു. അനേഷണം ശരിയായ രീതിയിൽ കൊണ്ടുപോകാതെ കുട്ടിവാളികൾക്ക് രക്ഷപ്പെടാൻ അവസരമുണ്ടായാൽ മുസ്‌ലിം ലീഗും യു. ഡി. എഫും നോക്കി നിൽക്കില്ല. ഭിന്നതയുണ്ടാക്കി സമരത്തിന്റെ വീര്യം കെടുത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് ഹമീദ് മാസ്റ്റർ പറഞ്ഞു. താനൂരിൽ നടന്ന യു. ഡി. എഫ് പ്രക്ഷോഭ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Subscribe our YouTube channel
Now 👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
