മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ ഏറെ.ഒഴൂരിൽ വാഴത്തോട്ടങ്ങളും കൂട്ടക്കൊടികളും നശിച്ചു

.താനാളൂർ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വാഴകളും വെറ്റില കൊടികളും തകർന്നു.ഒഴൂർ പ്രദേശത്ത് ഒട്ടേറെ വാഴ കൃഷികൾക്കും നാശനഷ്ടമുണ്ടായി.തെങ്ങുകളും മറ്റു വൃക്ഷങ്ങളും നശിച്ചവയിൽ പെടും. ഒഴൂർ പതിനാറാം വാർഡിൽ റിട്ടർയേർഡ് അദ്ധ്യാപകൻ വി.പി മൊയ്‌ദീൻ കുട്ടി മാസ്റ്ററുടെ തോട്ടത്തിൽ വാഴകളും വെറ്റില കൊടികളും തെങ്ങുകളും നശിച്ചു. മറ്റു വൃക്ഷങ്ങൾക്കും നാശനഷ്‌ടങ്ങൾ ഉണ്ടായി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനാളൂർ, ഒഴൂർ തുടങ്ങിയ പ്രദേശങ്ങളിൽ രണ്ടു ദിവസം തുടർച്ചയായി ഉണ്ടായ വേനൽ മഴ വലിയ അനുഗ്രഹമായി മാറിയിട്ടുണ്ട്.ഫോട്ടോ:ഒഴൂർ പതിനാറാം വാർഡിൽ റിട്ടയേഡ് അദ്ധ്യാപകൻ വി.പി മൊയ്‌ദീൻ കുട്ടി മാസ്റ്ററുടെ തോട്ടത്തിൽ തകർന്ന് വീണ തെങ്ങും കൂട്ടകൊടികളും വാഴകളും.