🔵ജില്ലയില്‍ രജിസ്‌ട്രേഷനുള്ള വിനോദയാത്രാ ബോട്ടുകള്‍ 22 എണ്ണം മാത്രം. ഇതില്‍ 20 എണ്ണം പൊന്നാനിയിലും രണ്ടെണ്ണം താനൂരിലുമാണ്

മലപ്പുറം :ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ 100ഓളം വിനോദയാത്രാ ബോട്ടുകള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്.22 പേരുടെ ജീവനപഹരിച്ച താനൂര്‍ തൂവല്‍ത്തീരത്ത് അഞ്ച് വിനോദസഞ്ചാര ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതില്‍ മൂന്നെണ്ണം വലിയ ബോട്ടുകളും രണ്ടെണ്ണം എട്ട് പേരെ കൊള്ളുന്ന ചെറിയ ബോട്ടുകളുമാണ്.എന്നാല്‍ ബേപ്പൂര്‍ പോര്‍ട്ട് അധികൃതരുടെ കണക്ക് പ്രകാരം താനൂരില്‍ രണ്ട് ബോട്ടുകള്‍ക്കേ വിനോദസഞ്ചാരത്തിന് അനുമതിയുള്ളൂ. അപകടമുണ്ടാക്കിയ അറ്റ്‌ലാന്റിക് ബോട്ടടക്കം രജിസ്‌ട്രേഷനില്ലാതെയാണ് സര്‍വീസ് നടത്തിയിരുന്നത്.22 വിനോദയാത്രാ ബോട്ടുകളിലായി എത്ര പേരെ ഉള്‍ക്കൊള്ളാനാവുമെന്നത് സംബന്ധിച്ച്‌ വ്യക്തമായ കണക്ക് അധികൃതര്‍ നല്‍കുന്നില്ല. താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ 22 പേരെ കയറ്റാനേ അനുമതിയുള്ളൂ. . ഇതിന്റെ ഇരട്ടിയോളം പേരെ കുത്തിനിറച്ചാണ് ബോട്ട് സ്ഥിരമായി സര്‍വീസ് നടത്തിയിരുന്നത്. പലപ്പോഴും അപകടത്തിന്റെ വക്കില്‍ നിന്ന് ഭാഗ്യത്തിനാണ് യാത്രക്കാര്‍ രക്ഷപ്പെട്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പറയുന്നു. ദുരന്തദിവസവും ഇത്തരത്തില്‍ യാത്രക്കാരെ കുത്തിനിറച്ചിരുന്നു. ഇവിടെ രണ്ട് ബോട്ടുകള്‍ക്കേ രജിസ്‌ട്രേഷനുള്ളൂവെന്ന വിവരം അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും നടപടിയെടുക്കാഞ്ഞതാണ് വലിയ ദുരന്തത്തിലേക്ക് വഴിവച്ചതെന്ന ആരോപണം ശക്തമാണ്.ചാലിയാറിലും ജാഗ്രത വേണംചാലിയാര്‍പ്പുഴയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച്‌ അടുത്തിടെയായി വിനോദ യാത്രാ ബോട്ടുകളുടെ സര്‍വീസ് വ്യാപിച്ചിട്ടുണ്ട്. കീഴുപറമ്ബ് മുറിഞ്ഞമാടില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിച്ച വലിയ ബോട്ടിന്റെ സര്‍വീസ് അരീക്കോട് പൊലീസ് ഇടപെട്ട് നിറുത്തിവയ്പ്പിച്ചിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇