തേഞ്ഞിപ്പാലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ക്യാമ്പും, സെമിനാറും നടത്തി

തേഞ്ഞിപ്പാലം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വയറിളക്ക രോഗ ബാധയെ തുടർന്ന് അരിപാറ മദ്രസ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ, തേഞ്ഞിപ്പാലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ക്ഷേമകാര്യ ചെയർമാൻ, ബ്ലോക്ക് തലത്തിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, എം. എൻ. എച്ച് .പി, ആർബിഎസ് കെ, വിവിധ പാർട്ടി അംഗങ്ങൾ, സാമൂഹ്യ സേവകർ, ക്ലബ് മെമ്പർമാർ, പങ്കെടുക്കുകയുണ്ടായി,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

മെഡിക്കൽ ക്യാമ്പ് ബഹു:പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.വിജിത്ത്.ടി ഉദ്ഘാടനം ചെയ്തു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.പീയൂഷിന്റെ അദ്ധ്യക്ഷതയിൽ സ്ഥിതിഗതികൾ വിവരിക്കുകയുണ്ടായി

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.സുലൈമാൻ, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ എ.നഫീസ, പി ആർ ഓ/ലൈസൻ ഓഫീസർ ധനയൻ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

നെടുവ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കു വീട്ടിൽ ഭക്ഷ്യ വിഷബാധയെ കുറിച്ച് ക്ലാസ് എടുക്കുകയും, പി. എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.സരിത.വി, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, എന്നിവർ വയറിളക്ക രോഗങ്ങളെ കുറിച്ചും, പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായി ക്ലാസ് എടുക്കുകയും, തേഞ്ഞിപ്പാലം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ രോഗികളെ പരിശോധിക്കുകയും, മരുന്നുകൾ വിതരണം ചെയ്യുകയും ഉണ്ടായി, ക്യാമ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ മായ.സി.കെ നന്ദി പറയുകയും തുടർന്ന് പ്രവർത്തനങ്ങൾ ഏരിയയിൽ നടത്തണമെന്നും ആവശ്യപ്പെട്ടു, ഒരു മണിയോടെ ക്യാമ്പ് അവസാനിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയ്സൽ.കെ.എം, റീന നായർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് താഹിറ.എം.വി തുടങ്ങിയവർ നേതൃത്വം നൽകി.

എല്ലാ കിണറുകളുംബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ ചെയ്യാനും തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്നും അഭ്യാർത്ഥിച്ചു.
ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകഴുകാൻ തീരുമാനിച്ചു
ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിസരത്തുള്ള എല്ലാ കടകളും പരിശോധന നടത്താനും ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് മെഡിക്കൽ ഫിറ്റ്നസ് ലൈസൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനി