തിരുനബി(സ്വ)യുടെ സ്നേഹ ലോകം;എസ് എസ് എഫ് മുത്ത് നബി(സ)മെഗാ ക്വിസ് സമാപ്പിച്ചു

താനൂർ: തിരുനബി(സ) യുടെ സ്നേഹ ലോകം എന്ന ശീർഷകത്തിൽ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച മുത്ത് നബി (സ്വ)മെഗാ ക്വിസ് ജില്ലാമത്സരം സമാപിച്ചു.താനൂർ കാളാട് ഇസ്മത് ഇംഗ്ലീഷ്മീഡിയം സ്കൂളിൽ നടന്ന പരിപാടി സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡൻറ് അബ്ദുൽ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിച്ചു.മഴവിൽ ക്ലബ് (യു പി, എച്ച് എസ്), മഴവിൽ ഇന്സ്ടിട്യൂഷൻ, ഹൈസെൽ യൂണിറ്റ്, കാമ്പസ് വിഭാഗങ്ങളിലാണ് മത്സരം നടന്നത്. യൂണിറ്റ് മത്സരങ്ങൾക്ക് ശേഷം സ്ക്രീനിംഗ് കഴിഞ്ഞാണ് മത്സരാർത്ഥികൾ ജില്ല മത്സരത്തിൽ പങ്കെടുത്തത്.മുഹമ്മദ് ഷെറിൻ കാസർഗോഡ്, ശക്കീർ സഖാഫി, ടി അബൂബക്കർ ക്വിസിന് നേതൃത്വം നൽകി.മഴവിൽ ക്ലബ് യുപി വിഭാഗം ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, തഅലീമുൽ ഇസ്ലാം ഓർഫനേജ് ഹൈ സ്‌കൂൾ പരപ്പനങ്ങാടി ആദ്യ രണ്ടു സ്ഥാനവും ഹൈ സ്കൂൾ വിഭാഗത്തിൽ നിബ്രാസ് ഹൈസ്‌കൂൾ മൂന്നിയൂർ, ഖുതുബുസ്സമാൻ ഇംഗ്ലീഷ്മീഡിയം സ്ക്കൂൾ ചെമ്മാട് , ആദ്യ രണ്ടു സ്ഥാനവും മഴവിൽ ഇൻസ്റ്റിറ്റുഷൻ വിഭാഗത്തിൽ ദാറുൽ മആരിഫ് ഹിഫ്ള് വലിയോറ, മർകസ് ജൂനിയർ ദഅവാ മമ്പീതി ആദ്യ രണ്ടു സ്ഥാനവും നേടി.ഹയർസെക്കൻഡറി വിഭാഗത്തിൽ എ ആർ നഗർ ഹയർ സെക്കണ്ടറി സ്‌കൂൾ ചെണ്ടപ്പുറായ, അൽ ഇഹ്‌സാൻ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങര കാമ്പസ് വിഭഗത്തിൽ എം ഇ എസ് പൊന്നാനി, പി എസ് എം ഒ കോളേജ് തിരൂരങ്ങാടി യഥാക്രമം ഒന്ന് രണ്ടു സ്ഥാനം കരസ്ഥമാക്കി.വിജയികൾക്ക് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രെസിഡന്റ് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ അവാർഡുകൾ നൽകി 2024 വർഷത്തെ മുത്ത് നബി മെഗാ ക്വിസ് പൊന്നാനി ഡിവിഷനിൽ നടക്കും.ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സാദിഖ് തെന്നല ,ജില്ലാ സെക്രട്ടറിമാരായ അതീഖ് റഹ്മാൻ, ടി അബൂബക്കർ സംസാരിച്ചു. സെക്രട്ടറിമാരായ ജഹ്ഫർ ശാമിൽ ഇർഫാനി, വി സിറാജുദ്ധീൻ, മൻസൂർ, സാലിം സഖാഫി, ഇസ്മായീൽ സംബന്ധിച്ചു.പടം :-താനൂർ കാളാട് ഇസ്മത് ഇംഗ്ലീഷ്മീഡിയം സ്കൂളിൽ നടന്ന മുത്ത് നബി(സ) മെഗാ ക്വിസ് സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇