താനൂർ റെയിൽവേ സ്റ്റേഷൻ പുതു മോഡിയിലേക്ക് ഒന്നരക്കോടിയുടെ പ്രവർത്തനം പുരോഗമിക്കുന്നു
താനൂര്‍:ചരിത്ര പ്രാധാന്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ താനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പുതുമോടിയിലേക്ക്. ഒന്നരക്കോടി രൂപയുടെ വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്ന താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. മെട്രോ പൊളിറ്റന്റ് നഗരങ്ങളിലെ സൗകര്യങ്ങളോടു കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയാണ് താനൂര്‍ റെയില്‍വെ സ്റ്റേഷനും കാലത്തിനൊത്ത് മാറുന്നത്. യാത്രക്കാരെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങളെല്ലാം ഇനി താനൂര്‍ റെയില്‍വേ സ്റ്റേഷന് സ്വന്തമാകുകയാണ്. പുതുമോടിയിലുള്ള കെട്ടിടത്തിനൊപ്പം അത്യാധുനിക സൗകര്യങ്ങളും റെയില്‍വെ സ്റ്റേഷനില്‍ ഒരുക്കാന്‍ ഒന്നരക്കോടി രൂപയുടെ വികസന പ്രവൃത്തി പുരോഗമിക്കുകയാണ്.വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്ന് ഒന്നരക്കോടി രൂപ വകയിരുത്തിയാണ് റെയില്‍വേ സ്റ്റേഷന്‍ കാലത്തിനൊത്ത് നവീകരിക്കുന്നത്. മന്ത്രി വി.അബ്ദുറഹ്മാന് റെയില്‍വേയുടെ ചുമതല കൂടിയുള്ളതിനാല്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ തുടങ്ങി. പഴയ കെട്ടിടം പൊളിച്ച് പുതുക്കി പണിയാനും പുതിയ ടിക്കറ്റ് ബുക്കിങ് ഓഫീസ്, കാത്തിരിപ്പ്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
