വനിതാ’ സ്വാശ്രയ സംഘം വാർഷിക ജനറൽ ബോഡി നടത്തി

‘താനൂർകെ.ടി സുകുമാരൻ മാസ്റ്റർ ഗ്രന്ഥശാല മലാല വനിതാ വേദിയ്ക്ക് കീഴിലുള്ള ‘വനിത’ സ്വാശ്രയ സംഘത്തിൻ്റെ പ്രഥമ വാർഷിക പൊതുയോഗം 24-09-2023 ഞായറIഴ്ച വൈകുന്നേരം 3.30 ന് ഗ്രന്ഥശാലയിൽ വച്ച് ചേർന്നു. പി. ചന്ദ്രമതി അധ്യക്ഷത വഹിച്ച യോഗം എ. ജ്യോതിഭാസു ഉദ്ഘാടനം ചെയ്തു.സംഘ സെക്രട്ടറി പ്രജുല പ്രകാശൻ റിപ്പോർട്ടവതരിപ്പിച്ചു. ഖജാൻജി ശാരിക വരവ് ചെലവു കണക്കവതരിപ്പിച്ചു. രാധ സ്വാഗതവും ഉഷ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് എ.ഭവാനി, സെക്രട്ടറി പ്രജുല പ്രകാശൻ, ഖജാൻജി ശാരിക എന്നിവരെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു.

Comments are closed.