ചിറക് യൂത്ത് ക്ലബ് ഉദ്ഘാ ടനം ചെയ്തു

താനൂർ :താനൂർ മണ്ഡലത്തിലെ ചിറക് യൂത്ത് ക്ലബിന് നിറമരതൂർ പഞ്ചായത്തിലെ ഉണ്ണിയാൽ യൂണിറ്റിൽ തുടക്കമായി . യുവാക്കളുടെ കായിക, കലാ സംസ്‍കാരിക, ആരോഗ്യ പുരോഗതി ലക്ഷ്യം വെച്ച് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃതത്തിൽ ആണ് ചിറക് യൂത്ത് ക്ലബുകൾപ്രവർത്തിക്കുന്നത്.ഉണ്ണിയാൽ യൂണിറ്റിൽ നടന്ന ചിറക് യൂത്ത് ക്ലബ് രൂപീകരണം മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ശരീഫ് വടക്കയിൽ ഉൽഘാടനം ചെയ്തു. നൗഫൽ യുവ നഗർ സ്വാഗതം പറഞ്ഞു.സമീർ ചിന്നൻ അധ്യക്ഷത വഹിച്ചു. ടൈറ്റാനിയം മുൻ ഫുട്ബാൾ താരം ഇമ്രാൻ മുഖ്യാഥിതി ആയി. മുസ്ലിം യൂത്ത് ലീഗ് താനൂർ നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന ക്രിക്കറ്റ് മത്സരത്തിന്റെ ലോട്ട് എടുക്കൽ നിറമരതൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ഇസ്മായിൽ പത്തമ്പാട് നിർവഹിച്ചു. സി. ശരീഫ് ഹാജി, നൗഷാദ് പറപൂത്തടം, ഉബൈസ് കുണ്ടുങ്ങൽ, മെമ്പർ സഹദുള്ള, നിയാസി പത്തമ്പാട്, അക്ബർ ഉണ്ണിയാൽ എന്നിവർ സംസാരിച്ചു. ഫൈജാസ് പുതിയ കടപ്പുറം നന്ദി പറഞ്ഞു.ടി. ശിബിൽ ചെയർമാനും, ബാദുഷ ജനറൽ സെക്രട്ടറിയും ആയി യൂത്ത് ക്ലബ് കമ്മിറ്റി നിലവിൽ വന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇