വെള്ളനിറത്തിലുള്ള മൂർഖൻ പാമ്പിനെ പിടികൂടി
*🚫.**കോയമ്പത്തൂര്‍:* വെള്ള നിറത്തിലുളള മൂര്‍ഖന്‍പാമ്പിനെ കോയമ്പത്തൂരിലെ പോടന്നൂറില്‍ കണ്ടെത്തി. ചൊവ്വാഴ്ചയാണ് അഞ്ചടിയോളം നീളം വരുന്ന പാമ്പിനെ ആള്‍താമസമുള്ളയിടത്ത് കണ്ടെത്തിയത്. “ആൽബിനിസം” രോഗാവസ്ഥയാണ് പാമ്പിന്റെ വെളുത്ത നിറത്തിനു പിന്നില്‍.ജനിതക വ്യതിയാനം മൂലം ശരീരത്തില്‍ മെലാനിന്റെ അളവ് കുറയുന്നതാണ് ആൽബിനിസം എന്ന അവസ്ഥക്ക് കാരണം. ഇതാണ് മൂർഖന്റെ നിറം വെള്ളയാകാനുള്ള പ്രധാന കാരണവും വൈല്‍ഡ്ലൈഫ് ആന്‍ഡ് നേച്വര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റ് (ഡബ്ല്യുഎന്‍ടിസി) വൊളണ്ടിയറായ മോഹനനാണ് ആൽബിനോ പാമ്പിനെ പിടികൂടിയത്.പാമ്പിനെ പിന്നീട് ആനക്കട്ടി വനമേഖലയില്‍ തുറന്നു വിട്ടു. ജൈവവൈവിധ്യത്താല്‍ സമ്പന്നമായതിനാലാണ് ആനക്കട്ടി മേഖല തിരഞ്ഞെടുത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു[adsforwp id=”35311″].*
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
