മലപ്പുറം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹ്മാൻ ട്രസ്റ്റു നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന് ട്രസ്റ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്

. മലപ്പുറം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹ്മാൻ ട്രസ്റ്റു നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന് ട്രസ്റ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്ആര്യാടൻ ഷൗക്കത്ത് ചെയർമാ നായും ശ്രീ. സി. ഹരിദാസ് എക്സ് എം.പി, ഓണറ്റി ചെയർമാനായുമുള്ള സമിതി യാണ് ട്രസ്റ്റിന് മേൽനോട്ടം വഹിക്കുന്നത്.സ്വാതന്ത്ര്യസമര ചരിത്രത്തിൽ മലപ്പുറത്തിന്റെ പേര് അടയാളപ്പെടുത്തിയ മുഹമ്മദ് അബ്ദുറഹ്മാന്റെ സ്മരണ നിലനിർത്തുന്നതിനുവേണ്ടിയാണ് ഈ ട്രസ്റ്റ് രൂപീക രിച്ചിരിക്കുന്നത്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ജനങ്ങളെ ഏകോപിപ്പിക്കുന്നതിനു നേതൃത്വം നൽകിയ അബ്ദുറഹ്മാൻ സാഹിബ് കേന്ദ്ര അസംബ്ലി മെമ്പറായും കെ.പി. സി.സി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് അൽ അമീൻ പത്രത്തിന്റെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചു.ഭവന രഹിതരായ പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരിൽ ഏറ്റവുംഅർഹതപ്പെട്ടവർക്ക് വീട് വച്ച് നൽകുന്നതാണ് ഇതിൽ മുഖ്യ പരിപാടി ഇതിനായിഗുണഭോക്താവിന്റെ സ്വദേശം കേന്ദ്രീകരിച്ച് കൂട്ടായ്മകൾ സംഘടിപ്പിക്കാനും അവരുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനുമാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ ഗൃഹശ്രീ പദ്ധതിയുടെ സഹായവും ഈ പദ്ധതിക്ക് വേണ്ടി പ്രയോജനപ്പെടുത്തും. ഭീമമായ ചികിത്സ ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാനും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടുന്ന കുട്ടികളെ ദത്തെടുക്കുന്നതിനും പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ വിവാഹം നടത്തുന്നതിന് വിവാഹധനസഹായം നൽകുന്നതിനുള്ള പദ്ധതികളും ട്രസ്റ്റ് നടപ്പിലാക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന പൊതു പ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയും ആദരിക്കുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനും പ്രത്യേക പരിപാടികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്.ട്രസ്റ്റിന് ഫണ്ട് കണ്ടെത്തുന്നതിന് പൊതു ജനങ്ങളിൽ നിന്ന് സംഭാവന സമാ ഹരിക്കുന്നതിനുവേണ്ടി 2023 ഒക്ടോബർ 13 വെള്ളായാഴ്ച വൈകുന്നേരം 7 മണിക്ക് തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ വച്ച് കലാകാരന്മാരുടെ കൂട്ടായ്മയും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ ഒരു ഗാനവിരുന്ന് ഒരുക്കിയിട്ടുള്ളത്. ട്രസ്റ്റിന്റെ പരിപാടികൾ വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹായം അഭ്യർത്ഥിക്കുന്നു.പ്രതസമ്മേളനത്തിൽ പങ്കെടുക്കുന്നവർ1. അഡ്വ. കെ.എ. പത്മകുമാർ2 വീക്ഷണം മുഹമ്മദ്3.രാമൻകുട്ടി പാങ്ങാട്ട്-വൈസ് ചെയർമാൻ സ്വാഗതസംഘം4. മനോജ് ജോസ്5. നൗഷാദ് പരന്നക്കാട്6. എ. ഗോപാലകൃഷ്ണൻ 7. കരീം മേച്ചേരിസ്വാഗതസംഘം ചെയർമാൻ ട്രസ്റ്റ് സെക്രട്ടറി- ചീഫ് കോർഡിനേറ്റർ- ചീഫ് കോർഡിനേറ്റർ- വൈസ് ചെയർമാൻ സ്വാഗതസംഘംകോ-ഓർഡിനേറ്റർ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇