ഘോഷയാത്രയുടെ തിരൂർ ദേശോത്സവത്തിന് തുടക്കമായി.

തിരൂർ കേരള പ്രാദേശിക ചരിത്ര സമിതിയുടെ തിരൂർ ദേശോത്സവം സാംസ്കാരിക ഘോഷയാത്രയുടെ തിരൂർ റിംഗ് റോഡിൽ നിന്നും ആരംഭിച്ചു സാംസ്കാരിക സമുച്ചയത്തിൽ സമാപിച്ചു. തുടർന്ന് തിരൂർ താലൂക്ക് പൈതൃക സംരക്ഷണ സമിതി പ്രസിഡണ്ട് എൻജിനീയർ മുഹമ്മദ് മൂപ്പൻ പതാക ഉയർത്തി. അതിനുശേഷം നടന്ന വിവിധ സമ്മേളനങ്ങളിൽ കുടുംബശ്രീ സമ്മേളനത്തിൽ തസ്‌നി കമറുദ്ദീൻ,മല്ലിക എംജി, സഫ്നാ ഗസൽ,റജുല എന്നിവർ പങ്കെടുത്തു. തിരൂർ കോടതി ചരിത്രം അഡ്വക്കേറ്റ് മൂസക്കുട്ടി അവതരിപ്പിച്ചു അഡ്വക്കേറ്റ് ഷമീർ കോട്ട് വിക്രം അഡ്വക്കേറ്റ് വിക്രമകുമാർ എന്നിവർ സംബന്ധിച്ചു. പ്രാദേശിക ചരിത്ര നിർമ്മാണ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് യു സൈനുദ്ദീൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മാരായ ഷംസിയ സുബൈർ, കുണ്ടിൽ ഹാജറ, നജ്മത്ത്,വഹീദ കെ പി,ഡോക്ടർ മഞ്ജുഷ ആർ വർമ്മ, ഡോക്ടർ സ്വപ്നാറാണിഎന്നിവർ സംബന്ധിച്ചു. .പരിപാടികൾക്ക് കെ സി അബ്ദുല്ല, കെകെ അബ്ദുൽ റസാഖ് ഹാജി, കെകെ ഭാരി . കരീം മേച്ചേരി, നാജിറ അഷ്റഫ്, തസ്‌നി കമറുദ്ദീൻ, സഫ്ന ഗസൽ, അബ്ദുൽ ഖാദർ കൈനിക്കര, ഗഫൂർ പൊട്ടചോല, പി സി മുഹമ്മദ് , ഉമ്മർ ചിറക്കൽ എന്നിവർ നേതൃത്വം നൽകി. കൂടാതെ പ്രശസ്ഥ ശിൽപി ഷിബു വെട്ടത്തിന്റെ കരകൗശല പ്രദർശനവും , മുഹമ്മത് കുട്ടി നരിപ്പറമ്പിന്റെ പുരാവസ്തു പ്രദർശനം കുടുംബശ്രീയുടെയും , ഹരിതകർമ്മസേനയുടെയും നാടൻ ഭക്ഷണ വിഭങ്ങളുട മേളയും പരിപാടിക്ക് നിറം നൽകി. പൊതുസമ്മേളനം തിരൂർ നഗരസഭാ ചെയർപേഴ്സൺ എപി നസീമയുടെ അധ്യക്ഷതയിൽ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രമുഖരര ആദരിക്കുകയും ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855