മോര്യ ഗവ. ആയ്യർവ്വേദ ഡിസ്‌പെൻസറി എൻ.എ.ബി.എച്ച് സംഘം നിലവാരതിലേക്കു പരിശോധന നടത്തി

.താനൂർ : താനൂർ നഗരസഭക്ക് കീഴിലുള്ള മോര്യയിലെ ഗവ. ആയുർവ്വേദ ഡിസ്‌പെൻസറി എൻ.എ.ബി. എച്ച് (നാഷണൽ ആക്രിഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് അന്റ് ഹെൽത്ത് പ്രൊവൈഡേഴ്‌സ്) നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ മുന്നോടിയായി വിദഗ്ധ സംഘം ഡിസ്‌പെൻസറിയിൽ പരിശോധന നടത്തി. ജില്ലയിലെ ആറ് ആയുർവ്വേദ ഡിസ്‌പെൻസറികളാണ് എൻ. എ. ബി. എച്ച് അക്രിഡിറ്റേഷനു വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് പുറമെ നാല് ഹോമിയോ ഡിസ്‌പെൻസറികളുമുണ്ട്. ഈ കേന്ദ്രങ്ങളെ നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ഹെൽത്ത് അന്റ് വെൽനെസ്സ് സെന്ററുകളായി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ 520 ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകളിൽ ഈ വർഷം 150 എണ്ണം എൻ. എ. ബി. എച്ച് നിലവാരത്തിലേക്ക് എത്തും. ജില്ലയിൽ താനൂരിന് പുറമേ എടപ്പറ്റ, കൊളത്തൂർ, ചാലിയപ്പുറം, നിലമ്പൂർ ചന്തക്കുന്ന്, മാറഞ്ചേരി എന്നീ ആയുർവ്വേദ ഡിസ്‌പെൻസറികളെയാണ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നത്. സമൂഹത്തിൽ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക, രോഗപ്രതിരോധം ശക്തിപ്പെടുത്തുക എന്നിവയാണ് വെൽന സെന്ററുകൾ ലക്ഷ്യമിടുന്നത്. ഡിസ്‌പെൻസറികളെ വെൽനസ് സെന്ററുകളാക്കി ഉയർത്തിയതോടെ ആയുഷ് മിഷന്റെ കീഴിൽ വിവിധ പദ്ധതികളാണ് ഇവിടെ നടപ്പിലാക്കുന്നത്. വെൽനെസ്സ് സെന്ററുകളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഫണ്ടുകളും അനുവദിക്കുന്നുണ്ട്. ഇതിനായി മോര്യയിലെ ഡിസ്‌പെൻസറിക്ക് നാലര ലക്ഷം രൂപയും അനുവദിച്ചു. സ്വന്തമായുള്ള 25 സെന്റ് സ്ഥലത്താണ് മോര്യയിലെ ഗവ. ആയുർവേദ ഡിസ്‌പെൻസറി പ്രവർത്തിക്കുന്നത്. ദിനേന സമീപ പഞ്ചായത്തിൽനിന്ന് ഉൾപ്പെടെ നിരവധി പേർ ഈ ആയുർവേദ ഡിസ്‌പെൻസറിയെ ആശ്രയിക്കുന്നുണ്ട്. നാഷണൽ ആയുഷ് മിഷന്റെ കീഴിൽ ഒരു വർഷത്തോളമായി ഇവിടെ യോഗ പരിശീലനവും നടന്നുവരുന്നുണ്ട്. എൻ.എ.ബി.എച്ച് അക്രിഡിറ്റേഷൻ അസസ്സർ ഡോ. ഹബീബുള്ള എം. ടി, ഡിസ്ട്രിക്ട് പ്രൊജക്ട് മാനേജർ ഡോ. സുനിത കെ. എസ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഘം നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ, വൈസ് ചെയർ പേഴ്സൺ സി.കെ സുബൈദ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. പി. അലി അക്ബർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജയപ്രകാശ്, കൗൺസിലർ റഷീദ് മോര്യ എന്നിവരുമായി ചർച്ച നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ശിഹാബുദ്ധീൻ എൻ. പ്രസന്റേഷൻ നടത്തി. ഡോ. ഫിജിൻ ബക്കർ, ഡോ. അർജുൻ, ഡോ. പ്രസീത, ഫാർമസിസ്റ്റ് അബ്ദുൽ സലാം, നിഖിൽ കുമാർ, ശോഭന കുമാരി, യോഗ ട്രൈനർ ഇ. അഖിലേഷ് ബാബു എന്നിവർ സംബന്ധിച്ചു.: മോര്യ ഗവ. ആയുർവ്വേദ ഡിസ്‌പെൻസറിയിൽ എൻ.എ.ബി.എച്ച് അക്രിഡിറ്റേഷൻ അസസ്സർ ഡോ. ഹബീബുള്ള എം. ടി സംസാരിക്കുന്നു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇