എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

താനൂർവട്ടത്താണി ടി നാരായണൻ മാസ്റ്റർ – ടി സുധാകരൻ മാസ്റ്റർ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ പി മാധവൻ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സതീശൻ ടി നാരായണൻ മാസ്റ്റർ – ടി സുധാകരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വി മൊയ്തീൻ, ടി പി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എ കെ രതീഷ് സ്വാഗതവും, കെ കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി. :

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇