വിത്തു വിതച്ചു സ്കൂൾ നഴ്സറി ഒരുക്കി വിദ്യാർത്ഥികൾ






ചെട്ടിയാൻ കിണർ : സോഷ്യൽ ഫോറസ്ട്രി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ സ്കൂൾ നഴ്സറി യോജന പദ്ധതിയുടെ ഭാഗമായി നല്ലപാഠം, ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾ സംയുക്തമായി ഒരുക്കിയ സ്കൂൾ നഴ്സറിയിലെ തൈകൾ ബഡിൽ നിന്ന് പറിച്ച് നട്ടു. വിത്ത് വിതച്ച് തൈകൾ ഒരുക്കി വിതരണം ചെയ്യുന്ന വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രഥമാധ്യപകൻ പി. പ്രസാദ് നല്ലപാഠം കോ ഡിനേറ്റർ അസൈനാർ എടരിക്കോട് ഹരിതസേന കൺവീനർ രൺജിത്ത് എൻ.വി. എന്നിവർ നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇