സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ സമ്ബൂര്‍ണ ലോക്ഡൗണിന് ശേഷം ഇന്ന് മുതല്‍ വീണ്ടും മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വരും. രോഗസ്ഥിരീകരണ നിരക്ക് 18 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ (ഡി വിഭാഗം) കര്‍ശന നിയന്ത്രണങ്ങള്‍ തന്നെയാകും ഏര്‍പ്പെടുത്തുക. രോഗസ്ഥിരീകരണ നിരക്ക് 12 നും 18 നും ഇടയിലുള്ള സി വിഭാഗത്തില്‍ ഭാഗികമായ നിയന്ത്രണങ്ങളുണ്ടാകും. ആറ് ശതമാനത്തില്‍ താഴെയുള്ള എ വിഭാഗത്തിലും, ആറിനും 12 നും ഇടയിലുള്ള ബി വിഭാഗത്തിലും നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായ ഇളവുകള്‍ അനുവദിക്കും.