സംസ്ഥാന മിനി വോളിബോൾചാമ്പ്യൻഷിപ്പിന്നിറമരുതൂർ ഗവ: ഹൈസ്ക്കൂളിൽ തുടക്കമായി

തിരൂർ: സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുന്ന് ദിവസങ്ങളിലായിനടക്കുന്ന സംസഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിന് നിറമരുതുർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി600 ഓളം കായിയ താരങ്ങളും ഒഫിഷ്യൽസും മൽസരത്തിൽ പങ്കെടുക്കുന്നുണ്ട്. നിറമരുതൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയമൂന്ന് കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്.താനൂർ ബോട്ട് അപകടത്തിൽ മരണമടഞ്ഞവോളിബോൾ താരംആദിയ ഷെറിന് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് ഔപചാരിക ചടങ്ങുകൾ ഒഴിവാക്കിയാണ് മത്സരങ്ങൾആരംഭിച്ചത്.പ്രാഥമിക റൗണ്ട് മത്സരത്തിൽആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയെ എറണാകുളം ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി .പാലക്കാട് കാസർകോട് മത്സരത്തിൽ പാലക്കാട് ഏകപക്ഷിയമായ 3 സെറ്റുകൾക്ക് വിജയിച്ചു വയനാട് തൃശ്ശൂർ മത്സരത്തിൽ തൃശ്ശൂർ വിജയിച്ചു കൊല്ലം കോഴിക്കോടുമായി മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് സെറ്റിന് കോഴിക്കോട് വിജയിച്ചു മലപ്പുറം കണ്ണൂർ മത്സരത്തിൽ ഏകപക്ഷീയമായ മൂന്ന് സെറ്റിന് കണ്ണൂർ വിജയിച്ചു ആലപ്പുഴ മലപ്പുറം മത്സരത്തിൽ പൂജ്യത്തിന് ആലപ്പുഴ വിജയിച്ചു പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് തിരുവനന്തപുരം മത്സരത്തിൽ പാലക്കാട് വിജയിച്ചു വയനാട് എറണാകുളം മത്സരത്തിൽ വയനാട് രണ്ട് സെറ്റിനെതിരെ 3 സെറ്റ് നേടി വിജയിച്ചു പ്രാഥമിക റൗണ്ടിൽ ഇന്ന് ശനിയാഴ്ച ഉച്ചക്ക് ശേഷം ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും.മത്സരം ഞായറാഴ്ച അവസാനിക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇