കടലാരിവുകൾ കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ചു’ കാരണവന്മാർ

. താനൂർ ചീരൻകടപ്പു റം GMUP സ്കൂളിൽ ആണ്വേറിട്ട പരിപാടി | സംഘടിപ്പിച്ച് കൊണ്ട് ശ്രദ്ധേയമായത്. പ്രദേശത്തെ മുതിർന്ന പൗരൻമാരേ ഉപഹാരം നൽകി ആദരിക്കുന്നതോടൊപ്പം അവരുമായി സ്കൂളിലെ കുട്ടികൾക്ക് സംവദിക്കാൻ അവസരവും ഒരുക്കി. മത്സ്യ ബന്ധന ത്തെ കുറിച്ചും കടലറി വുകളെ കുറിച്ചും കുട്ടികളുടെ സംശയങ്ങൾക്ക് കാരണവന്മാർ മറുപടി നൽകി. കുട്ടികൾക്കും ജനപ്രധിനികൾക്കും, അധ്യാപകർക്കും കാരണവന്മാർ ക്കും ഇതൊരു നവ്യാനുഭവം ആയി. പരിപാടി താനൂർ നഗരസഭാ ചെയർമാൻ ശ്രീ.പി.പി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. PTAപ്രസിഡണ്ട് ശ്രീ.അശ്റഫ് കെ. പി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.സുലൈമാൻ സ്വാഗതവും പറഞ്ഞ പരിപാടിയിൽവിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻ ശ്രീ.ജയപ്രകശ്, ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ K.P. അലിഅക്ബർ, വാർഡ് കൗൺസിലർ നെജ്മത്ത്, മുൻ കൗൺസിലർ K. സലാം, SMC ചെയർമാൻ യഹിയ YC, പി.ടി. എ വൈസ് പ്രസിഡൻ്റ് സാജുമോൻ,SSG ചെയർമാൻ YPയൂനസ് എന്നിവർ ആശംസകൾ നേർന്നു. അദ്ധ്യാപകരായ മോഹനൻ,നവീൻ.കെ, അൻസു ,രഞ്ജീഷ് എന്നിവർ നേതൃത്വവും നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇