സ്കൂളിലെ മോട്ടോർ കളവുപോയി

താനൂർ – കാട്ടിലങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ മോട്ടോർ കളവുപോയി. സ്കൂളിലെ പമ്പ് ഹൗസിന്റെ ഗ്രിലിന്റെ പുട്ട് തകർത്താണ് മോട്ടോർ കളവ് പോയിട്ടുള്ളത്.കൂടാതെ സ്കൂളിലെ രണ്ട് ക്ലാസ് മുറികളുടെ വാതിലിന്റെ പൂട്ട് തകർത്ത് ക്ലാസിലെ മെയിൻ സ്വിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിന്റെ ചുറ്റുമതിൽ ഇല്ലാത്തത് കാരണം രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യം വർദ്ധിച്ചുവരികയാണന്ന് സ്കൂൾ അധികാരികൾ പറഞ്ഞു.മുൻപും സ്കൂളിൽ ഇതുപ്പൊലെ കള്ളവ് നടന്നിട്ടുണ്ട്. ചുറ്റുമതിലിന് ടെണ്ടർ നടപടികൾ പൂർത്തികരിച്ചതായിട്ടുണ്ടെന്നും മരങ്ങൾ വെട്ടിമാറ്റിയാൽ ഉടൻ പണി തുടങ്ങുമെന്നും സ്കൂളിലെ പ്രധാന അദ്യാപകൻ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി.കെസെടുത്തു അന്വേഷണം നടത്തി വരുന്നു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇