ചന്തപ്പറമ്പ് സർക്കാർ കയ്യേറ്റഭൂമി തിരിച്ചുപിടിക്കൽ നടപടിയുമായി റവന്യൂ വകുപ്പ്

താനൂർ വ്യാജരേഖയിലൂടെ സർക്കാർ പുറംപോക്ക് ഭൂമികൾ കൈവശപ്പെടുത്തി വെച്ചിരുന്ന ഒരു ഏക്കർ എഴുപത്തിയാറു സെന്റ് ഭൂമിതാനൂർ താലൂക്ക് രൂപീകരണത്തിന്റെ ഭാഗമായി ബഡ്ജറ്റിൽ റവന്യു ടവറിനായി അനുവദിച്ച പതിനഞ്ച് കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് താനൂർ ചന്തപ്പറമ്പിലെ കയ്യേറ്റഭൂമി സർക്കാർ തിരിച്ചുപിടിക്കുന്നത്’ഒരു പ്രമുഖ നേതാവും അവരുടെ കുടുംബവുമാണ് കേരളത്തിൽ ഭൂപരിഷ്ക്കരണ നിയമം നിലവിൽ വന്നതിന് ശേഷം കുടുംബസ്വത്ത് എന്ന പേരിൽ 1972 ൽ ചന്തപ്പറമ്പടക്കം 250 ഓളം ഏക്കർ സർക്കാർ ഭൂമികൾ ഭാഗപത്രമുണ്ടാക്കി കൈവശം വെച്ച് പോന്നിരുന്നത്ഇതു കാരണം താനൂരിൽ വരേണ്ട പല വികസന പ്രവർത്തനങ്ങളും സർക്കാർ ഭൂമിയില്ലാത്തതു കാരണം താനൂരിന് നഷ്ട്ടമായത്ഇതിൽ താനൂരിൽ വന്ന സർക്കാർ കോളേജും താനൂരിൽ കിട്ടേണ്ടിയിരുന്ന ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ്ങ് കോളേജും ഉൾപ്പെടുംവീടും സ്ഥലവുമില്ലാത്ത ആയിരത്തോളം വരുന്ന മത്സ്യതൊഴിലാളികൾ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്തിരൂർ താലൂക്കിൽ സർക്കാർ ഭൂമി കയ്യേറിയത് മുഴുവനായി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വീടു നിർമ്മിച്ചു നൽകുന്നതിന്റെയും സർക്കാർ ഓഫീസുകൾക്ക് ഭൂമി കണ്ടെത്തലിന്റെയും ഭാഗമായി ഇത്തരം ഭൂമികൾ തിരിച്ചുപിടിക്കാൻ ജില്ലാ കലക്ടർ നടപടി സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് ചന്തപ്പറമ്പടക്കം തിരിച്ചുപിടിക്കാൻ റവന്യു വകുപ്പ് നടപടി സ്വീകരിക്കുന്നത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇