മേൽപ്പാലം പണി റെയിൽവെ ഗേറ്റ് അടച്ചു ”’മഴക്കാലം വന്നു ജനങ്ങൾക്ക് ദുരിതയാത്ര

താനൂർ രണ്ടു വർഷത്തോളമായി താനൂർ തയ്യാല മേല്പാലം പണിക്കു വേണ്ടി റെയിൽവെ ഗേറ്റ് അടച്ചിട്ട് ഒമ്പത് മാസം കാലാവതിയിൽ പണി തീർക്കാനായിരുന്നു കരാർ കൊടുത്തിരുന്നത്എന്നാൽ കോവിഡ് കാരണം സമയപരിതി ഒരു പ്രാവശ്യം നീട്ടിക്കൊടുത്തു എന്നാൽ പണി പൂർത്തികരിക്കാൻ കഴിയാതെ വന്നപ്പോൾ വീണ്ടും ആറ് മാസത്തേക്ക് നീട്ടിക്കൊടുത്തുഇപ്പോൾ നീട്ടിക്കൊടുത്ത സമയ പ്രകാരം 2023 ആറാം മാസം മേല്പാലം തുറന്ന് കൊടുക്കേണ്ടതായിരുന്നുഎന്നാൽ കരാറുകാർ സബ് കൊടുക്കുകയും സബ് കോൺട്രാക്റ്റ് എടുത്തവർക്ക് കരാറുകാർ പണം കൊടുക്കാത്തതും കാരണം പണി നീണ്ടു പോവുനയാണ് ചെയ്തത്പണി നീണ്ടുപോകുന്നതിനെതിരെ ജന രോഷം ശക്തമായപ്പോൾ മന്ത്രി റെയിൽവെയുടെയും ആർ.ബി.ഡി.സി ‘ യുടെയും കരാറുകാരുടെയും യോഗം വിളിക്കുകയും യോഗത്തിൽ ജൂലയ് പതിനഞ്ചിന് റ്റു വിലറുകൾ കടന്നു പോകാൻ റെയിൽവെ ഗേറ്റ് തുറന്ന് കൊടുക്കാമെന്നും ഡിസംബർ മാസത്തോടെ പാലം തുറന്ന് കൊടുക്കാമെന്നുമാണ് യോഗത്തിലെ തീരുമാനംമഴകനത്തതോടെ വിദ്യാർത്ഥികൾ അടക്കം വളരെ പ്രയാസമനുഭവിക്കുന്നു ചെറിയ കാറുകൾ ചെറിയ പാസഞ്ചർ ഓട്ടോ ഇരുപക്ര വാഹനങ്ങൾ അടക്കം കടന്നു പോയിരുന്നത് ചിറക്കലിലെ റെയിൽവെ ഓവുപാലത്തിന്റെ അടിയിലൂടെയായിരുന്നു ഇത് വിദ്യാർത്ഥികൾക്കും ആശ്വാസമായിരുന്നു രക്ഷിതാക്കൾ ഇരുപക്ര വാഹനത്തിലും ചെറിയ ഓട്ടോറിക്ഷയുമാണ് വിദ്യാർത്ഥികളെ കൊണ്ടുപോയിരുന്നത് എന്നാൽ മഴ കനത്തതോടെ റെയിൽപാലത്തിനടയിൽ വെള്ളം നിറഞ്ഞതു കാരണം രണ്ടു ദിവസമായി വാഹനങ്ങൾ കടന്നു പോകുന്നില്ലഇപ്പോൾ ’10 കിലോമീറ്ററോളം അതികം ചുറ്റി വേണം താനൂരിൽ എത്താൻ ഇത് ജനങ്ങൾക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുജൂലായ് 15ന് റെയിൽഗേറ്റ് തുറക്കുമെന്ന പ്രതിക്ഷയിലാണ് നാട്ടുകാർതയ്യാല റെയിൽവെ ഗേറ്റ് അടച്ചതിന് ശേഷം ചെറുവാഹനങ്ങൾ താനൂരിൽ എത്താൻ ആശ്രയിച്ചിരുന്ന ചിറക്കൽ റെയിൽവെ ഓവുപാലത്തിൽ വെള്ളം കയറി ഗതാഗതം നിലച്ചു യാത്രക്കാർ വലഞ്ഞു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇