പകരനിരപ്പ് ജനകീയാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

താനൂർ മന്ത്രി വി അബ്ദുറഹിമാൻ്റ പ്രാദേശിക ആസ്തി വികസന നിധിയിൽ നിന്ന് 27.18 ലക്ഷം രൂപ ചെലവിൽ നിർമിച്ച പകര നിരപ്പ് ജനകീയാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക അധ്യക്ഷയായി. താനാളൂർ മെഡിക്കൽ ഓഫീസർ ഡോ.യു പ്രതിഭ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ കേരളം പ്രോജക്ട് മാനേജർ ഡോ. വരുൺ, ഡോ.അഹമ്മദ് കുട്ടി, കുനിയിൽ അമീറ, കെ വി സിനി, പി സതീശൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ മുജീബ് ഹാജി, എൻ പി അബ്ദുലത്തീഫ്, സുലൈമാൻ അരീക്കാട്, റഫീഖ് മീനടത്തൂർ എന്നിവർ സംസാരിച്ചു. കെട്ടിട നിർമാണത്തിന് സഹകരിച്ച നൽകിയ വടക്കേതിൽ നാസർ, മേലേക്കാട്ടിൽ വേലായുധൻ, പി പി മമ്മുക്കുട്ടി, പോക്കർ എന്നിവരെ വേദിയിൽ ആദരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി അബ്ദുറസാഖ് സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ഒ കെ പ്രേമരാജൻ നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇