താനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു

മന്ത്രി റിയാസിനും മന്ത്രിവി അബ്ദുറഹ്മാനും ബോട്ടപകടത്തിൽ നേരിട്ട് ഉത്തരവാദിത്വമുണ്ട്. ഇവർക്കെതിരെ ഗൂഢാലോചനയ്ക്ക് കേസെടുക്കണംഎം ടി രമേഷ്.താനൂർ: മന്ത്രി റിയാസിനും മന്ത്രി വി അബ്ദുറഹ്മാനും ബോട്ടപകടത്തിൽ നേരിട്ട് ഉത്തരവാദിത്വമുണ്ട്. ഇവർക്കെതിരെ ഗൂഢാലോചനയ്ക്ക് കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിഎം ടി രമേഷ് , ഇരകൾക്ക് നീതി ലഭ്യമാക്കുക എന്ന ആവശ്യവുമായി ബി.ജെ.പി. താനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ അന്വേഷണ കമ്മീഷനെ നിശ്ചയിച്ചാൽ തീരുന്നതല്ല ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്വം..ബോട്ട് ഡ്രൈവറേയും, ഉടമയേയും ജീവനക്കാരേയും മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.ഒരു ഉദ്യോഗസ്ഥനെതിരെ പോലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല എന്ന് മാത്രമല്ല മന്ത്രിമാരായ മുഹമ്മദ് റിയാസിനോടും അബ്ദുറഹ്മാനോടും നേരിട്ട് പരാതി പറഞ്ഞിട്ടും ഉത്തരവാദിത്വം കാണിക്കാതിരുന്ന ഈ രണ്ടു പേരും ഉത്തരവാദിത്വ ലംഘനം നടത്തിയവരായതിനാൽ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്തെ ലീഗ് നേതാക്കൾ ഇതുവരെ മന്ത്രിമാർക്കെതിരായി ഒരക്ഷരം മിണ്ടാൻ ഇതുവരെ തയ്യാറായിട്ടില്ല എന്നദ്ദേഹം കൂട്ടിച്ചേർത്തു.ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് പ്രിയേഷ് കാർക്കോളി അധ്യക്ഷനായി.ജില്ല അധ്യക്ഷൻ രവി തേലത്ത് , ദേശീയ സമിതി അംഗം ആലിഹാജി,ബി ജെ പി സംസ്ഥാന സമിതി അംഗം നാരായണൻ മാസ്റ്റർ, ജനചന്ദ്രൻ മാസ്റ്റർ, കെ രാമചന്ദ്രൻ , ഗീത മാധവൻ ,ബാദുഷ തങ്ങൾ, മേഖല പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖല ജനറൽ സെക്രട്ടറി പ്രേമൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം ടി അറുമുഖൻ, സത്താർ ഹാജി ന്യൂനപക്ഷ മോർച്ച ജില്ല വൈ. പ്രസിഡൻ്റ് ഹനീഫ ജില്ല ജനറൽ സെക്രട്ടറി രതീഷ്, രശ്മിൽനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ സ്വാഗതവും രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇