കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാവ്യമണ്ഡലത്തിന്റെ കവിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കാവ്യമണ്ഡലം രക്ഷാധികാരിയും മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചായത്ത് മെമ്പറും, ജില്ലാ ബാങ്ക് ഡയറക്ടറും ആയിരുന്ന പട്ടം മുഹമ്മദിന്റെ സ്മാരകമായി ഏർപ്പെടുത്തിയ കവിതാ അവാർഡിന് ആര്യഗോപിയുടെ “ഉരിയാടും കാലത്തെ പെണ്ണുങ്ങൾ” എന്ന പുസ്തകം അർഹമായി.സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡ് ജേതാവും ആർട്ടിസ്റ്റ് കെ. മാധവമേനോന്റെ മകനും, കെ.കെ.ടി.എം.കോളേജിലെ മുൻ യൂണിയൻ ചെയർമാനുമായിരുന്ന എൻ.ടി.പ്രസന്നകുമാറിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് ഡോക്ടർ E സന്ധ്യയുടെ “കൈക്കുടന്നയിലെബുദ്ധൻ” എന്നകൃതിഅർഹമായി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഗാനരചയിതാവുംകെ.കെ.ടി.എം.കോളേജ്മുൻയൂണിയൻ ചെയർമാനുമായിരുന്ന അഡ്വക്കറ്റ് വി.കെ.വസന്തകുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡിനർഹമായത്,നീതുസുബ്രഹ്മണ്യന്റെ “പ്രണയപതാക” എന്ന കൃതിയാണ്.പത്രപ്രവർത്തകനും പഞ്ചായത്ത്സെക്രട്ടറിയുമായിരുന്ന ഹരിഇരിങ്ങാലക്കുടയുടെ,സ്മരണാർത്ഥം,ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് പത്മദാസിന്റെ “പൂക്കാതെയും വാസനിക്കാം” എന്ന കൃതി അർഹമായി .ചേരമാൻ ജുമാമസ്ജിദ് അഡ്മിനിസ്ട്രേറ്ററും മുൻ എ.ഐ.എസ്.എഫ്. നേതാവുമായിരുന്ന ഇ.ബി. ഫൈസലിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം ഡോക്ടർ.കെ.എസ്.കൃഷ്ണകുമാറിന്റെ “മനസ്സിനോട് മിണ്ടുന്ന ഒരു യന്ത്രം”എന്ന പുസ്തകംഅർഹത നേടിയത്.

ബക്കർ മേത്തല ചെയർമാനും,കവി അസീം താന്നിമൂട് , ഡോക്ടർ.മെറിൻ ജോയ് ,ഡോക്ടർആർ.സുരേഷ്,എന്നിവരടങ്ങിയ,ജഡ്ജിങ് കമ്മിറ്റിയാണ് പുസ്തകങ്ങൾ തെരഞ്ഞെടുത്തത്.2023 ജൂൺ ആദ്യവാരത്തിൽ വി.എം.സുധീരൻ അവാർഡ് സമർപ്പണം നടത്തുമെന്ന് കാവ്യമണ്ഡലം സെക്രട്ടറി പി.എൽ തോമസ്കുട്ടി, ട്രഷറർ വീക്ഷണംകരീം, എന്നിവർ അറിയിച്ചുഖമർബാനു വലിയകത്തു രചിച്ച “പ്രണയഭാഷ ” കവിതാ സമാഹാരം സൗദി അറേബ്യയിൽ മലയാളം ന്യൂസ്‌ എഡിറ്റർ മുസാഫർ നു കോപ്പി നൽകി പ്രകാശനം ചെയ്തപ്പോൾ