നംഫിയന്റ് 23 പൈതൃക പ്രദർശനം ശ്രദ്ധേയമായി




** തിരൂർ: നാപ്സ് തിരൂർ 5-ാം വാർഷികത്തിന്റെ ഭാഗമായി നംഫിയന്റ് 23 എന്ന പേരിൽ കറൻസി നാണയം സ്റ്റാമ്പ് പുരാവസ്തു മററ് അപൂർവ്വസ്തുക്കളുടെ പ്രദർശനം ശ്രദ്ധേയമായി. ഫോസിലുകൾ തുടങ്ങി അന്യാധീനപ്പെട്ടിരുന്ന കാർഷിക ഉപകരണങ്ങൾ, ഗാർഹികോപരണങ്ങൾ , വാണിജ്ജോപരങ്ങൾ തുടങ്ങി കാളവണ്ടി വരെ പ്രധർശനത്തിലുണ്ടായിരുന്നത് . ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിന്ന് വിദ്യാർത്ഥികളും പൊതുജനങ്ങളും സന്ദർശിച്ചു . പങ്കെടുത്തവർക്കുള്ള പങ്കാളിത്ത സർട്ടിഫിക്കറ്റ് വിതരണം നടത്തിക്കൊണ്ട് സമാപന സമ്മേളനം തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ ഉൽഘാടനം നിർവ്വഹിച്ചു . പ്രസിഡന്റ് കെവി മുഹമ്മദ് കുട്ടി, സെക്രട്ടറി സഗീർ വെള്ളക്കാട്ട് , പ്രോഗ്രാം ചെയർമാൻ കെകെ റസാക്ക് ഹാജി, അലവി കുട്ടി എടത്തടത്തിൽ, പിപി അബ്ദുറഹിമാൻ , സുഭാഷ് പയ്യാപന്ത, ഇസ്മയിൽ നീലിയാട്ട്, ആസാദ് ഉണ്ണിയാൽ , മുസ്തഫ ഒളകര, ഹമീദ് പുല്ലൂർ , ആമിന ബീവി ഒറ്റപ്പാലം, സുലൈഖ വളാഞ്ചേരി എന്നിവർ സംസാരിച്ചു. ഭാരതീയ തപാൽ വകുപ്പ്, പുരാവസ്തു വകുപ്പ് , പുരാരേഖാ വകുപ്പ്, കേരള ബാങ്ക് , വേൾഡ് മില്ലറ്റ് , റീ-എകൗ , മൈൽസ് എന്നീ വകുപ്പുകളുടെ സഹകരണം പ്രദർശനത്തിന്ന് മാറ്റുകൂട്ടി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇