മലബാറിനോടുള്ള അവഗണന യാദൃശ്ചികമല്ല’ ; എസ്ഡിപിഐ പ്രതിഷേധ മാർച്ച് നാളെ

താനൂർ : വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായ മേഖലകളിൽമലബാറിനോട് ,വിശിഷ്യ മലപ്പുറത്തോട് മാറി മാറി വരുന്ന മുന്നണികള്‍ പുലര്‍ത്തുന്ന അവഗണനയും വിവേചനവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി താനൂർ മൂലക്കലെ മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസിലേക്ക് താനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ താനൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു,ബുധനാഴ്ച രാവിലെ10 മണിക്ക് പുത്തൻ തെരുവിൽ നിന്നും മാർച്ച് ആരംഭിക്കും,എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ ജില്ലാ പ്രസിഡണ്ട് അൻവർ പഴഞ്ഞിഎന്നിവരടക്കം നിരവധി നേതാക്കൾ പങ്കെടുക്കും,വാർത്താസമ്മേളനത്തിൽജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുൽ മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, സെക്രട്ടറി ഫിറോസ് ഖാൻ, സെക്രട്ടറിമാരായ എം. മൊയ്തീൻകുട്ടിഎന്നിവർ പങ്കെടുത്തു.

Comments are closed.