കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ മുസ്‌ലിം ലീഗ് താനൂരിൽ പദയാത്ര സംഘടിപ്പിച്ചു

. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഈ മാസം 15ന് മലപ്പുറം കളക്ട്രേറ്റ് പടിക്കൽ സംഘടിപ്പിക്കുന്ന സമരപ്പകലിന്റെ പ്രചരണാർത്ഥം മുസ്‌ലിം ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. നടക്കാവിൽ മുസ് ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ.കുട്ടി അഹമദ് കുട്ടി ഉത്ഘാടനം ചെയ്‌തു.. [adsforwp id=”35311″] താനൂർ ജംഗ്ഷൻ, ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ, എളാരൻ കടപ്പുറം വഴി പദയാത്ര താനൂർ ടൗണിൽ സമാപിച്ചു.സമാപന സമ്മേളനം മണ്ഡലം ജന.സെക്രട്ടറി എം.പി.അഷ്റഫ് ഉൽഘാടനം ചെയ്തു.പ്രസിഡണ്ട്സി. മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.എ.പി.മുഹമ്മദ് ശരീഫ് മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ദീൻ, ജന. സെക്രട്ടറികെ.സലാം സ്വാഗതവും വി.പി.ബഷീർ നന്ദിയും പറഞ്ഞു.വിവിധ കേന്ദ്രങ്ങളിൽ ടി.പി.എം.അബ്ദുൽ കരീം, നിസാം താനൂർ, എം.കെ.അൻവർ മാസ്റ്റർ സംസാരിച്ചു. സി .മുഹമ്മദ് അഷ്റഫ് ,കെ.സലാം, ടി.വി കുഞ്ഞുട്ടി ,എസ്.പി കോയ മോൻ, അബ്ദുമോൻ ഹാജി, സി.പി’ അഷ്റഫ് ,റഷീദ് തപ്രേരി, വി.പി.ബഷിർ ,കെ.പി.അഷ്റഫ് മാസ്റ്റർ ,റഷീദ് മോര്യ, എ.പി’ സൈതലവി,എഎം’ യൂസഫ്, ഇ.പി കുഞ്ഞാവ നേതൃത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇