തിരൂരങ്ങാടി നഗരസഭ പാലിയേറ്റീവ് കെയർബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


തിരൂരങ്ങാടി നഗരസഭ കുടുംബശ്രീ സി. ഡി. എസ്. & ജൻഡർ റിസോഴ്സ് സെന്റർ ആഭിമുഖ്യത്തിൽപാലിയേറ്റീവ് സൊസൈറ്റിയുമായി ചേർന്ന് നടത്തിയ *ഹൃദ്യ**പാലിയേറ്റീവ് കെയർ ബോധവൽക്കരണ ക്ലാസ്സ്* തിരൂരങ്ങാടി നഗരസഭ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ . കെ. പി. മുഹമ്മദ്ക്കുട്ടി ഉൽഘാടനം നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജിനി മുളമുക്കിൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലിങ്ങൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാവ പാലക്കൽ എന്നിവർ പ്രസംഗിച്ചു. തിരൂരങ്ങാടി പാലിയേറ്റീവ് കെയർ കോർഡിനേറ്ററും നഴ്സിംഗ് ഓഫീസറും ആയ ശ്രീമതി ബിനി ക്ലാസ്സ് എടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ മൃദുല സ്വാഗതവും സി. ഡി. എസ്. വൈസ് ചെയർപേഴ്സൻ ശ്രീമതി റഷീദ നന്ദിയും പറഞ്ഞു. *ഹൃദ്യ പാലിയേറ്റീവ് പദ്ധതി*എന്നാൽ ഒരു കുടുംബത്തിലെ ഒരംഗത്തെ യെങ്കിലും പാലിയേറ്റീവ് പരിചരണ രംഗത്ത് കൊണ്ടു വരികയും അവർക്ക് പ്രാഥമിക പരിചരണ രീതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളതാണ്.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
അഷ്റഫ് കളത്തിങ്ങൽ പാറ 97446633 66