*​🛑തൃശൂരിൽ 70കാരന്റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു തീ പടർന്നു*

*തൃശൂര്‍:* തൃശൂർ മരോട്ടിച്ചാലിൽ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പറത്തു വന്നു,ചായ കുടിക്കുന്നതിനായി ഏലിയാസ് ഹോട്ടലിൽ ഇരിക്കുമ്പോഴായിരുന്നു അപകടം. പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

പിന്നാലെ തീ ഷർട്ടിലേക്കുൾപ്പെടെ പടർന്നു. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം.പൊട്ടിത്തെറിച്ച ഉടൻ ഷർട്ടിലേക്കും തീ പടർന്നെങ്കിലും പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് താഴെയെറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. കടയിൽ ഉണ്ടായിരുന്ന ആൾ ഫോൺ വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു.