താനൂർ നിർമാണം പുരോഗമിക്കുന്ന റോഡുകൾ മന്ത്രി സന്ദർശിച്ചത്

* ബുള്ളറ്റിൽ യാത്രികനായി. താനൂർ നിയോജക മണ്ഡലത്തിൽ നിർമാണം പുരോഗമിക്കുന്ന പ്രവൃത്തികൾ മന്ത്രി വി അബ്ദുറഹിമാൻ വിലയിരുത്തി. 60 കോടി രൂപ ചെലവിൽ നിർമ്മാണം നടത്തുന്ന തീരദേശ ഹൈവേയുടെ ആൽബസാർ മുതൽ ഒട്ടുംപുറം വരെയുള്ള റീച്ചാണ് ബുള്ളറ്റോടിച്ച് സന്ദർശിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ സലീം എന്നിവരും സന്ദർശനത്തിൽ കൂടെയുണ്ടായിരുന്നു. 1.11 കോടി രൂപ ചെലവിൽ നിർമ്മാണ പുരോഗമിക്കുന്ന ഓലപ്പീടിക കൊടിഞ്ഞി റോഡും മന്ത്രി സന്ദർശിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇