.തിരൂരങ്ങാടിയിൽ 30 കോടി രൂപയുടെ കുടിവെള്ള പദ്ധതികളുടെ പ്രവർത്തി മന്ത്രിഉദ്ഘാടനം ചെയ്തു
.തിരൂരങ്ങാടി: നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 30 കോടി രൂപ ചെലവിട്ട് തുടങ്ങുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവർത്തി ഉൽഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. ചെമ്മാട് ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.പി.എ. മജീദ് എം. എൽ. എ. അദ്ധ്യക്ഷ്യം വഹിച്ചു.ഗ്രാമീണ മേഖലയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തിരൂരങ്ങാടിയിലെ കുടിവെള്ള പദ്ധതി എത്രയും വേഗം യാഥാർത്യമാക്കുമെന്നും മന്ത്രി ഉൽഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. നഗരസഭാ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. മുൻമന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാഥിതിയായി. ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കാലൊടി സുലൈഖ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഇഖ്ബാൽ കല്ലുങ്ങൽ , ഇസ്മായിൽ, ഇ.പി. ബാവ, സോനാ രതീശ്, സി.പി. സുഹ്റാബി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, വിവിധ പാർട്ടി പ്രതിനിധികളായ സി.എച്ച്. മഹ്മൂദ് ഹാജി, മോഹനൻ വെന്നിയൂർ, കെ. രാദാസ് മാസ്റ്റർ, അബ്ദുൽ നസീം, കെ . മൊയ്തീൻ കോയ , മുഹമ്മദ് നഹ, കുഞ്ഞി കൃഷ്ണൻ , ഷാനവാസ്. പി, അഫ്സൽ ഹുസൈൻ, ഹുസൈൻ , വാസു കാരയിൽ, റഫീഖ് പാറക്കൽi അബ്ദുറഹ്മാൻ കുട്ടി . കെ , സി.പി. അബ്ദുൽ വഹാബ്, ശ്രീരാഗ് മോഹൻ, വി.വി. അബു, സി.പി. ഗുഹരാജ്, സിദ്ധീഖ് പനക്കൽ , യു.കെ. മുസ്ഥഫ മാസ്റ്റർ , താപ്പി റഹ്മത്തുല്ല, ഏ.കെ.മുസ്ഥഫ പ്രസംഗിച്ചു. വാട്ടർ അതോറിറ്റി എക്സി എക്സിക്യൂട്ടീവ് എഞ്ചിനീയർ അജ്മൽ നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ബസ്‌റ്റാന്റ് പരിസരത്തു നിന്നും വർണ ശബളമായ ഘോഷയാത്ര നടന്നു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

