ചന്തപ്പറമ്പിൽ റവന്യു ടവർ നിർമ്മാണം ഉടൻ തുടങ്ങുംമന്ത്രിയും റവന്യു ജീവനക്കാരും സ്ഥലം സന്ദർശിച്ചു

താനൂർ താനൂരിന്റെ ചിരകാല സ്വപ്നമായ താനൂർ അസ്താനമായി താലൂക്ക് വരുന്നതിന്റെ ഭാഗമായി സർക്കാർ പുറംപോക്കിൽ വ്യാജരേഖയുണ്ടാക്കി കൈവശം വെച്ചു പോന്നിരുന്ന ഏഴോളം പേരിലുള്ള സ്ഥലവും വാടക വീട് പഴയമലബാർ പോസ്റ്റാഫീസ് കെട്ടിടം മൂന്ന് വീടുകൾ നാല് കെട്ടിടങ്ങൾ എന്നിവയടക്കം ഒരു ഏക്കർ എഴുത്തി ഒമ്പത് സെന്റ് സ്ഥലമാണ് സർക്കാർ ഭൂമിയുള്ളത്താനൂർ റെയിൽവെ സ്റ്റേഷ ഗ്രൗണ്ടിന്റെ പടിഞ്ഞാറ് ഭാഗം മുതൽ ചന്തപ്പറമ്പ് റോഡ് അടക്കം സർക്കാർ ഭൂമിയിൽ പെട്ടതാണ്ഇതെല്ലാം പൂർണ്ണമായും ഒഴിപ്പിച്ച് റവന്യൂ ടവറിനു വേണ്ടി ഈ ബഡ്ജറ്റിൽ അനുവതിച്ച തുക ഉപയോഗിച്ച് ബഹുനില കെട്ടിടം നിർമ്മിക്കാനാണു പദ്ധതി തയ്യാറാക്കുന്നത്ഇതോടെ താലൂക്ക് ഓഫീസുമുതൽ എല്ലാ ഓഫീസുകളും പുതിയ ടവറിൽ വരുംഇതിന്റെ നടപടികൾ തുടങ്ങിയതായി സ്ഥലം സന്ദർശിച്ച മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞുതാനൂർ ഗുരുവായൂർ റെയിൽപാത താനൂരിൽ വികസനം കൊണ്ടുവരേണ്ട നേതാവു തന്നെ അട്ടിമറിക്കപ്പെട്ടപ്പോൾ അതിന്റെ കാരണം തേടിയിറങ്ങിയപ്പോഴാണ് സർക്കാർ ഭൂമി വ്യാജരേഖയുണ്ടാക്കി കൈവശം വെച്ചു പോരുന്നു എന്ന് കണ്ടെത്തിയത്’2007 ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്ഛുദാനന്ദന് അയച്ച പരാതിയെ തുടർന്ന് റവന്യു വകുപ്പ് തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഇയറിങ്ങിലാണ് സർക്കാർ ഭൂമിയാണെന്ന് സ്ഥിരീകരിച്ച് ടാക്സ് അടക്കൽ നിർത്തിവെച്ചത്എന്നാൽ അവകാശികൾ എന്ന് പറയുന്നവർ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി കിട്ടിയില്ലരണ്ട് മുന്നയിലും ഉണ്ടായിരുന്ന രാഷ്ട്രീയ സ്വാധീനമാഞ് ഇത്രയും കാലം കയ്യേറ്റം ഒഴിപ്പിക്കാൻ കാലതാമസം വന്നത്എന്നാൽ താനൂരിലെ മുഴുവൻ സർക്കാർ ഭൂമിയും ഇവർ നിയമ ലംഘനം നടത്തി കൈവശം വെച്ചു പോരുന്നത് അന്ന് റവന്യു വകുപ്പിന്റെ ശ്രദ്ധയിൽ പെടാത്തതു കൊണ്ടാണ് ചന്തപ്പറമ്പ് മാത്രം നികുതി നിർത്തിവെപ്പിച്ചത്ഇപ്പോൾ ഇവരുടെ ഭാഗപത്രത്തിൽബാക്കി വരുന്ന മുഴുവൻ ഭൂമികളെ പറ്റിയും റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നു ഇവരുടെ ഭാഗ പത്രത്തിൽ പറയുന്ന മുഴുവൻ ഭൂമികളും സർക്കാർ ഭൂമികളാണ് അതിൽ മഹാഭൂരിപക്ഷം ഭൂമികളും തീരദേശത്താണ് ഇതിന്റെ അന്യേഷണം പൂർത്തികരിച്ച് സർക്കാർ ഭൂമികൾ തിരിച്ച് പിടിച്ച് ‘ഭൂമിയും വീടുമില്ലാത്ത മുഴുവൻ മത്സ്യതൊഴിലാളികൾക്കും വീടുകൾ നിർമ്മിച്ചു കൊടുക്കും

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇