മാരത്തോൺ സംഘാടക സമിതി ഇന്ന് രൂപീകരിക്കും
താനുർ താനൂർ -: മെയ് 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ താനൂരിൽ 4 സ്‌റ്റേഡിയങ്ങളുടെ ഉദ്ഘാടനം നടത്തുന്തിന്റെ പ്രചരണാർത്ഥംമെയ് 15ന് താനുരിൽ വെച്ച് മാരത്തോൺ മത്സരത്തിന്റെ സംഘാടക സമിതിഇന്ന് ഞായറാഴ്ചഉച്ചക്ക്3 മണിക്ക് താനാളൂർ ഗ്രാമ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേരും.മലപ്പുറം ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെ സഹകരണത്തോടെക്ലബ്ബ് കോർഡിനേഷൻകമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.15ന് തിങ്കളാഴ്ച രാവിലെ 7 മണിക്ക് താനാളൂർ പഞ്ചായത്ത് ഇ എം.എസ് സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയായ താനുർ ഫിഷറിസ് സ്കൂൾ ഗ്രൗണ്ടിൽ അവസാനിക്കും.വനിതകൾക്കും , പുരുഷന്മാർക്കും പ്രത്യേകം മത്സരം ഉണ്ടാവും. പ്രായപരിധിയില്ല.വിജയികളാകുന്ന ഒന്നും രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ ക്യാഷ് അവാർഡ് നൽകും. കുടുതൽ കായിക താരങ്ങളെപങ്കെടുപ്പിക്കുന്ന ക്ലബ്ബുകൾക്ക് ട്രോഫി സമ്മാനിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നമത്സാരാർത്ഥികൾ മെയ് 10 ന് മുമ്പ് രജിസ്റ്റർ ചെയ്യണംവിവരങ്ങൾക്ക് 9645100000[adsforwp id=”35311″]
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
