ലൈബ്രറി കൗൺസിൽ വായന മത്സരം സംഘടിപ്പിച്ചു

താനൂർ കെ.പുരം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വായന മത്സരം സംഘടിപ്പിച്ചു മുതിർന്നവർക്കുള്ള വായന മത്സരംരണ്ടു വിഭാഗങ്ങളിലായി സംഘടിപ്പിച്ചു. 16 മുതൽ 25 വയസ്സുവരെ ഒന്നാം വിഭാഗമായും,26 വയസ്സു മുതൽ രണ്ടാം വിഭാഗമായുമാണ് പരിപാടി സംഘടിപ്പിച്ചത്. വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം പുത്തൻതെരു കെ.പുരത്തു നടന്ന പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. വിഭാഗം ഒന്നിൽ ഒ ഹസീന ഷെറിനും [ ദേവദാർ ഹൈസ്ക്കൂൾ ] വിഭാഗം രണ്ടിൽ സന്ധ്യാ മനോജും വിജയികളായി. തുടന്നു നടന്ന സാംസ്കാരി പരിപാടി താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.എം മല്ലിക ടീച്ചർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ പരിപാടിയിൽ ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് സി. മുഹമ്മദ്‌ ഷാഫി അധ്യക്ഷത വഹിച്ചു. ടി.വി. രാമകൃഷ്ണൻ,സി.എച്ച് സുഭദ്ര എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി.വി. സത്യാനന്ദൻ സ്വാഗതവും. ലൈബ്രേറിയൻ ബബിത ലൈജു നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കേ യിൽ

+91 93491 88855