ന്യൂ ഇയർ പ്രമാണിച്ച്എക്സൈസ് പാർട്ടിയുടെ പരിശോധന ശക്തമാക്കി.ഡോഗ് സ്ക്വാഡും രംഗത്ത്

.തിരൂരങ്ങാടി: ന്യൂ ഇയർ പ്രമാണിച്ച് മദ്യ-മയക്ക് മരുന്ന് വിപണനം തടയുന്നതിന് വേണ്ടി എക്സൈസ് പാർട്ടി ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ കർശന പരിശോധനയുമായി രംഗത്തിറങ്ങി. തിരൂരങ്ങാടി സർക്കിൾ എക്സൈസ് പാർട്ടിയും പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടിയും പോലീസ് ഡോഗ് സ്കോഡും ഒന്നിച്ചാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നത് .ന്യൂയർ പ്രമാണിച്ച് മദ്യ-മയക്കുമരുന്ന് വിപണനം തടയുന്നതിനുള്ള പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനും പരിസരവും , ബസ് സ്റ്റാന്റുകൾ,പാർസൽ സർവീസ് കേന്ദ്രങ്ങൾ, മയക്കുമരുന്ന് വിപണന സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും പരിശോധന നടത്തി. പരപ്പനങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അഭിലാഷ് കെ,പ്രിവൻ്റീവ് ഓഫീസർമാരായ ടി ദിനേശൻ,പ്രഗേഷ്, ഡ്രൈവർ അഭിലാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. ഡിസംബറിൽ ഈ മേഖലയിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി കൊണ്ടു വന്ന വൻ കഞ്ചാവ് ശേഖരവും വിൽപനക്കാരെയും പിടികൂടിയിരുന്നു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Comments are closed.