ഇന്ത്യൻ സ്വച്ചതാ ലീഗ് ശുചീകരണ യജ്ഞ കാമ്പയിൻ താനൂർ നഗരസഭയിൽ ഉജ്ജ്വല റാലിയോടെ സമാപിച്ചു

താനൂർ : ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായി താനൂർ നഗരസഭയിൽ സെപ്റ്റംബർ 17 ന് ആരംഭിച്ച ശുചീകരണ യജ്ഞ കാമ്പയിൻ പരിപാടികൾക്ക് ഉജ്ജ്വല റാലിയോടെ സമാപനം. താനൂർ ഫിഷറീസ് ഹൈസ്‌കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച വർണാഭ റാലി വഴക്കത്തെരുവ് അങ്ങാടി, പൊലീസ് സ്റ്റേഷൻ വഴി താനൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. കൗൺസിലർമാർ, ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ, ശുചിത്വ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ റാലിയിൽ അണിനിരന്നു. എടക്കടപ്പുറം സർദാർ കുരിക്കൾ കളരി സംഘം, ത്വാഹാ ബീച്ചിലെ തൻവീറു സ്വിബിയാൻ മദ്രസയിലെ ദഫ് സംഘം, ശ്രംഗാരി മേളം എന്നിവ റാലിക്ക് കൊഴുപ്പ് കൂട്ടി. നഗരസഭ ചെയർമാൻ പി. പി. ഷംസുദ്ധീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാലിക്ക് ചെയർമാൻ പി. പി. ഷംസുദ്ധീൻ, വൈസ് ചെയർപേഴസൺ സി. കെ. സുബൈദ, , സ്ഥിരസമിതി അധ്യക്ഷന്മാരായ കെ. പി. അലി അക്ബർ, സി. കെ. എം. ബഷീർ, കെ. ജയപ്രകാശ്, ജസ്‌ന ബാനു, സി. പി. ഫാത്തിമ, കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ സകീർ ഹുസൈൻ എന്നിവർ റാലിക്ക് നേതൃത്വം നൽകി. സ്വച്ചതാ ലീഗിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയിലുടനീളം ജനകീയ ശുചീകരണം, മാലിന്യ മുക്ത താനൂരിന്റെ പ്രചാരണത്തിനായി തെരുവ് നാടകം, മാരത്തോൺ, ഷൂട്ട് ഔട്ട്‌ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇