പൂരപ്പുഴ ബോട്ടപകടത്തിൽ മരിച്ച താനൂർ കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ സബറുദ്ധീന്റെ പേരിൽ എറണാകുളം കെപിഎച്ച്സിഎസിഇൽ ഉണ്ടായിരുന്ന ഹൗസിങ്ങ് ലോൺ ബാധ്യത എഴുതിത്തള്ളി

താനൂർ പൂരപ്പുഴ ബോട്ടപകടത്തിൽ മരിച്ച താനൂർ കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ സബറുദ്ധീന്റെ പേരിൽ എറണാകുളം കെപിഎച്ച്സിഎസിഇൽ ഉണ്ടായിരുന്ന ഹൗസിങ്ങ് ലോൺ ബാധ്യത എഴുതിത്തള്ളി. 15 ലക്ഷമാണ് സബറുദ്ധീൻ ലോൺ എടുത്തിരുന്നത്. അദ്ദേഹം 1,25,000 രൂപ ഇതിനോടകം അടച്ചിട്ടുണ്ട്. ബാക്കി വരുന്ന 13,75,000 രൂപയാണ് സൊസൈറ്റി എഴുതിത്തള്ളിയത്. അപകടമരണം സംഭവിക്കുന്നവർക്ക് ലഭിക്കുന്ന 20 ലക്ഷം രൂപ, സീപാസ് പദ്ധതി പ്രകാരം ലഭിക്കുന്ന 5 ലക്ഷം രൂപ എന്നിവ ലഭിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായും കെപിഎച്ച്സിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ എം റുബീന അറിയിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇