അവധി തലേന്ന് പ്രഖ്യാപിക്കണം; ജില്ലാ കലക്ടര്‍മാരോട് വിദ്യാഭ്യാസ മന്ത്രി

*🔵 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍മാര്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.അന്നേ ദിവസം അവധി പ്രഖ്യാപിക്കുമ്ബോള്‍ അത് കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കും. അവധി കൊടുക്കുന്നുണ്ടെങ്കില്‍ തലേദിവസം നല്‍കാനുള്ള നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയതായും വിദ്യാഭ്യാസമന്ത്രി പറഞ്ഞുമലബാറിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കരുത്. അവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് സര്‍ക്കാര്‍ പരിഹരിക്കും. അതിന്റെ പേരില്‍ വിദ്യാഭ്യാസമന്ത്രിയെ തടയുന്നതും മറ്റ് സമരങ്ങളുമായി മുന്നോട്ടുപോകുന്നത് ഒഴിവാക്കണമെന്ന് ശിവന്‍കുട്ടി പറഞ്ഞു*

Comments are closed.