താനൂരിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ കണ്ണീരൊപ്പുകയാണ് സർക്കാർ. ആഴക്കടൽ മത്സ്യബന്ധനത്തിനായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് മത്സ്യബന്ധന യാനങ്ങളാണ് ഇന്ന് താനൂർ ഹാർബറിൽ ഫ്ലാഗ് ഓഫ് ചെയ്തത്

. ആകെ അനുവദിച്ച 10 യാനങ്ങളിൽ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണ്. അതിലാവട്ടെ രണ്ടെണ്ണം താനൂരിലും. ഇക്കാലമത്രയും ഒരു കൊതുമ്പുവള്ളം പോലും താനൂരിലെ മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കാൻ കഴിയാത്തവർക്ക് മുന്നിൽ അഭിമാന സ്തംഭങ്ങളായിരിക്കുകയാണ് ഈ രണ്ടു യാനങ്ങൾ. വരും സമയങ്ങളിൽ കൂടുതൽ സംഘങ്ങളിലേക്ക് യാനം നൽകാനാണ് സർക്കാർ തീരുമാനം. ഇനി വല നിറയുമ്പോൾ തൊഴിലാളികളുടെ മനസ്സും നിറയട്ടെ…ഓരോ ചാകരയും മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാവട്ടെ. ആഴക്കടൽ മത്സ്യബന്ധനത്തിലൂടെ കൂടുതൽ മത്സ്യം നേടി വറുതിയിൽ നിന്നും സമൃദ്ധിയിലേക്ക് കുതിക്കാൻ മത്സ്യത്തൊഴിലാളികൾക്കാവട്ടെ.എല്ലാ ഭാവുകങ്ങളും നേരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇