അട്ടത്തോട് സുന്നി മസ്ജിദിന് തറക്കല്ലിട്ടു

*താനൂർ: അട്ടത്തോട് മഹല്ല് സുന്നി ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ നിർമ്മിക്കുന്ന സുന്നി മസ്ജിദിന് സയ്യിദ് ജലാലുദ്ദീൻ ജീലാനി തങ്ങളുടെ മഹനീയ നേതൃത്വത്തിൽ ഉസ്താദ് ഷംസുദ്ദീൻ മുസ്‌ലിയാർ തെയ്യാല, പോക്കർ മുസ്ലിയാർ താനാളൂർ, സക്കരിയ സഖാഫി, അലി സഖാഫി എന്നീ പണ്ഡിതന്മാരുടെയും, മെതുകയിൽ മുഹമ്മദ് ഹാജി, മെതുകയിൽ കുഞ്ഞുട്ടി എന്നീ കാരണവന്മാരുടേയും കരങ്ങളാൽ നിർവഹിച്ചു. ഇന്ന് കാലത്ത് 9 മണിക്ക് നടന്ന ചടങ്ങിൽ മഹല്ല് കാരണവന്മാരായ സയ്യിദ് അബ്ദുല്ല ബാഫഖി, മുഹമ്മദാലി ഹാജി TK, ബാവ ഹാജി M, ഉമർ ഹാജി TK, MSK റാഫി,കുഞ്ഞുമോൻ പാലേരി, അലവിക്കുട്ടി, ഷറഫുദ്ദീൻ M, ഹനീഫ, മുഹമ്മദാലി, അസീസ് തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855