പെരുന്നാൾ ആഘോഷം സഹോദരിയുടെ ചികിത്സക്ക് ധനസഹായം നൽകി തുടക്കം കുറിച്ചു.*
*വേങ്ങര : ജാതി ,മത, മ്പേധമന്യ നാടിന്റെ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി പരപ്പിൽ പാറ യുവജനസംഘം പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച പൊലിവ് പെരുന്നാൾ സംഗമം പ്രദേശത്തെ ഇരു വൃക്കകളും തകരാറിലായ സഹോദരിക്ക് ചികത്സയിലേക്കുള്ള ധനസഹായം ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദി നെ ഏൽപ്പിച്ച് തുടക്കം കുറിച്ചു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
പരിപാടിയുടെ ഭാഗമായി നടന്ന സ്നേഹ സംഗമത്തിൽ ശ്രീ എ.കെ നസീർ , ഗംഗാധരൻ കെ , ഹാരിസ് മാളിയേക്കൽ, അസീസ് കൈപ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ക്ലബ്ബ് പ്രവർത്തകർ അണിയിച്ചേരുക്കിയ ഗാന വിരുന്നും അരങ്ങേറി.ക്ലബ്ബ് പ്രവർത്തകരായ അലി അക്ബർ എം ,മഹ്റൂഫ്, ലത്തീഫ്, അദ്നാൻ .ഇ, സാദിഖ് വി എം , ദിൽഷാൻ ഇ കെ , ഹൈദർ എം , ഇബ്രാഹിം കെ , ഫിറോസ് സി, ഫൈസൽ, മുസ്തഫ ഇ, റാഫി കെ , അക്ബർ കെ , നിഷാദ് പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
