സ്വന്തം പാർട്ടി നേതാവിന്റെ കുടുംബത്തിൽ നിന്നും അന്നുമുതൽ ഇന്നുവരെ ഭീഷണി നേരിടുന്ന കുടുംബം

താനൂർ ഇന്ത്യ സ്വതന്ത്ര്യത്തിന് മുമ്പ് താനൂർ എളാരൻ കടപ്പുറത്ത് ഇപ്പോഴത്തെ ആശുപത്രി നിൽക്കുന്നതിന്റെ വടക്ക് ഭാഗത്ത് ഓല മേഞ്ഞ തട്ടുള്ള കെട്ടിടത്തിൽ താമസിച്ചിരുന്നത് വടക്കയിൽ മുഹമ്മദ് കുട്ടി വടക്കയിൽ കുഞ്ഞാലിക്കുട്ടി വടക്കയിൽ നൂറുദ്ദീൻ വടക്കയിൽ കൊയിദീൻ കുട്ടി വടക്കയിൽ സാവാൻ കുട്ടി എന്നിവരും കുടുംബവുമായിരുന്നു ആവീട്ടിൽ താമസിച്ചിരുന്നത്. അതിരുകളില്ലാതെ മരുഭൂമി പോലെ കിടന്നിരുന്ന സ്ഥലമായിരുന്നു അത്താനൂരിൽ നിന്നും സി.എച്ച് മുഹമ്മദ് കോയ സാഹിബ് എം.എ ൽ .എ. ആരുയിന്ന 1957 കാലഘട്ടത്തിൽ 1943ൽബ്രിട്ടീഷുകാർക്ക് വക്കം കാദറി പിടിച്ചു കൈമാറി ബ്രിട്ടീഷുകാരുടെ ആളായി മാറി ശക്തി പ്രാപിച്ചിരുന്ന ആ കുടുംബം എന്തു ചെയ്താലും ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമില്ലാത്ത കാലഘട്ടംഒരു ദിവസം ആ നേതൃത്വം വന്നു പറയുന്നു ഇവിടെ ആശുപത്രി സ്ഥാപിക്കണം അതുകൊണ്ടു നിങ്ങൾ ഇവിടെ നിന്നും ഒഴിഞ്ഞു പോകന്നമെന്ന് ഉറച്ച സ്വരത്തിൽ ആജ്ഞാപിച്ചപ്പോൾ മറിച്ചൊന്നും പറയാൻ അവർക്കു കഴിഞ്ഞില്ല അങ്ങിനെ ആ കുടുംബത്തെ അവർ കുടിയിറക്കി വിട്ടു അതിവിശാലമായ സ്ഥലവും വീടും നഷ്ട്ടപ്പെട്ടവർക്ക് അവർ താമസിച്ചതിന്റെ വടക്ക് ഭാഗത്ത് ഒരു സ്ഥലത്ത് വീടുണ്ടാക്കി താമസമാക്കാൻ നേതാവ് സമ്മതം മൂളി അങ്ങിനെ അവിടെ താമസിച്ചിരുന്ന കുറച്ചു പേർ അവിടെ താമസമാക്കി മറ്റു ചിലർ പല സ്ഥലങ്ങളിലേക്ക് താമസം മാറ്റിഅതിനു ശേഷം കുടിയൊഴിപ്പിക്കവീട്ടിൽ നേതാവിന്റെ മകളും അവരുടെ ഭർത്താവും താമസമാക്കിആശുപത്രിയുടെ പേരുപറഞ്ഞ് കുടി ഒഴിപ്പിച്ച വീട്ടിൽ നേതാവിന്റെ മകളും ഭർത്താവും താമസമാക്കിയപ്പോൾ അവരോട് ഒന്ന് ചോദിക്കാൻ പോലും ആർക്കും ധൈര്യം വന്നില്ലഅതിനു ശേഷം സി.എച്ചിന്റെ കാലഘട്ടത്തിൽ തന്നെ ഇന്ന് പ്രവർത്തിക്കുന്ന ഗ്രൗണ്ടിൽ ഇപ്പോൾ പൊളിച്ചു പോയ എറ്റവും പഴകിയ കെട്ടിടത്തിൽ ഹെൽത്ത് സെന്റർ നിലവിൽ വന്നു നേതാക്കൾ കുടിയിറക്കിയ വീടിന്റെ തെക്കുഭാഗത്താണ് ഹെൽത്ത് സെന്റർ നിലവിൽ വന്നത് ഹെൽത്ത് സെന്ററിന്റെ വടക്ക് ഭാഗം കമ്പിവേലി കെട്ടി ബോഡർ തിരിച്ചുവീട്ടിൽ നിന്നും ഒഴിഞ്ഞു പോയതിൽ ഒരാൾ നിലവിലെ ആശുപത്രിയുടെ വടക്ക് കമ്പിവേലിക്ക് അരികിലായി ‘ഒരു ഷെഡ്ഡ് വെച്ച് താമസമാക്കി എന്നാൽ ആ കുടുബത്തെ അവർ വെറുതെ വിട്ടില്ലആ ഷെഡ്ഡ് നേതാവ് പൊളിപ്പിച്ചു അവരെ അവിടെ നിന്നും പറഞ്ഞയച്ചുദുരിതങ്ങൾ പേറി ആ കുടുംബം വീണ്ടും അവിടെ നിന്ന് പോകേണ്ടി വന്നുഅങ്ങിനെയിരിക്കെ ഏറ്റവും ചെറുപ്പത്തിൽ ബാപ്പയുടെ കൂടെ കുടിയിറങ്ങേണ്ടി വന്ന പാത്തുമ്മോളും കുടുംബവും ഇപ്പോൾ താമസിക്കുന്ന പപ്പടത്തക്കാരനകത്ത് മൊയ്തീൻ ബാവ എന്നവർക്ക് രണ്ടു സെന്റിൽ അനുവതിച്ചു കിട്ടിയ സ്ഥലവും അതിൽ ഉണ്ടായിരുന്ന ഒരു ചെറിയ ഓടിട്ട വീടും കച്ചവടമാക്കി അവിടെ താമസമാക്കി രണ്ടു സെന്റിന് മാത്രമേ പട്ടയമൊള്ളു എങ്കിലും ഒഴിഞ്ഞി കിടന്നിരുന്ന വീടിനോട് തൊട്ട് വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചും മറ്റുമായി മൊയ്തീൻ ബാവ അഞ്ചോളം വരുന്ന സെന്റിൽ ആണ് താമസിച്ചിരുന്നതും ഇവർക്ക് വിറ്റപ്പോളും ഈ സ്ഥലവും കൂടി നിങ്ങൾക്ക് ഉപയോഗിക്കാമെന്നും അവർ പറഞ്ഞിരുന്നുപാത്തുമോൾക്ക് കൈമാറിയ ശേഷം അവർ അവിടെ അടുക്കള ബാത്ത് റൂം കക്കൂസ് എന്നിവ നിർമ്മിച്ച് ഉപയോഗിച്ചു വന്നിരുന്നുപഴയ നേതാവിന്റെ മകൻ രാഷ്ടീയപരമായി വളരെ ഉയരത്തിൽ എത്തി സംസ്ഥാനത്ത് പല പദവികളും വഹിച്ചു പോന്നു അദ്ദേഹം താമസിച്ചിരുന്ന തറവാട് വീട് ഇവരുടെ വീടിന്റെ പടിഞ്ഞാറ് ഭാഗത്തായിരുന്നു അദ്ദേഹവും നിങ്ങൾ ഉപയോഗിക്കുന്ന സ്ഥലം നിങ്ങൾക്ക് എടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാനം ആ നേതാവും പെങ്ങളെ മകനു വേണ്ടി വാക്ക് മാറ്റി പറഞ്ഞു അങ്ങിനെ നീണ്ട ഇരുപത്തിരണ്ടു വർഷം വരെ കൈവശം ഉള്ള ഭൂമിക്ക് ഒരു തർക്കവുമില്ലായിരുന്നുഉവരുടെ വീടിന് തെക്ക് ഭാഗത്ത് ഇവരെ കുടിയിറക്കിയവരുടെ മകനാണ് താമസിച്ചിരുന്നത് – അവന്റെ വീട് വില്പനക്ക് വെച്ചപ്പോൾ റോഡില്ലാത്ത കാരണത്താൽ ഇദ്ദേശിച്ച വില കിട്ടാതെ വന്നു അപ്പോൾ അദ്ദേഹം റോഡു ഉണ്ട് എന്ന് പറഞ്ഞ് വീട് വില്പന നടത്തിനികുതി അടക്കാതെ കിടന്നിരുന്ന അദ്ദേഹത്തിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിന് തിരൂർ റീസർവ്വെ ഓഫീസറെ കൊണ്ടുവന്ന് വീട് നിൽക്കുന്ന സ്ഥലം അളന്ന് കൊടുത്തതിന് ശേഷം ഇദ്ദേഹത്തിന് റോഡ് കൊണ്ടു പോകുന്നതിന് വേണ്ടി പാത്തുമ്മോൾ എന്നവരുടെ കൈവശത്തിൽ ഉള്ള സ്ഥലത്ത് നിർമ്മിച്ച അടുക്കള ബാത്ത് റൂം എന്നിവ നിൽക്കുന്ന സ്ഥലം റീസർവ്വെ ജീവനക്കാരോട് അളക്കാൻ പറഞ്ഞപ്പോൾ മറ്റൊരാളെ കൈവശത്തിൽ കിടക്കുന്ന സ്ഥലം അളന്ന് തരാൻ കഴിയുകയില്ല എന്ന് പറഞ്ഞ് റീസർവ്വെ ജീവനക്കാർ മടങ്ങിപ്പോവുകയാണ് ചെയ്തത്അതിന് ശേഷം വില്ലേജിലെ ഈ മാഫിയക്കും സർക്കാർ ഭൂമി തട്ടിയെടുക്കുന്നവർക്കും ഡാറ്റാ ബാങ്കിൽ പെട്ട തണ്ണീർതടങ്ങൾ അടക്കം തരം മാറ്റുന്നതിനും തൂർക്കുന്നതിനും പണം വാങ്ങി രേഖയുണ്ടാക്കിക്കൊടുക്കുന്നവൻ പാത്തുമോളുടെ വീട്ടിൽ വന്ന് നോക്കുകയും നിങ്ങൾ മറ്റുള്ളവരുടെ സ്ഥലം കയ്യേറി എന്ന് പറഞ്ഞ് പോയിരിക്കുന്നു ഇദ്ദേഹം വില്ലേജ് രേഖയിൽ വല്ല തിരിമറിയും നടത്തിയിരിക്കുന്നുണ്ടോ എന്ന ശംസയത്തിലാണ് പത്തുമ്മോളും കുടുംബവും ഒരു നേതാവിന്റെ കുടുംബം എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു ഇവരുടെ പ്രതീക്ഷ ബഹു: ഫിഷറീസ് മന്ത്രി സജി ചെറിയാനും ബഹു: കായിക വഖഫ് ഹജ്ജ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാനും പങ്കെടുക്കുന്ന തീര സദസ്സിൽ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇