കുളത്തിൽ മുങ്ങിപ്പോയ വിദ്യാർത്ഥിയെ അഗ്നിരക്ഷാ സേന മുങ്ങിയെടുത്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

*
തിരൂർ: താനാളൂർ പഞ്ചായത്ത് വാർഡ് പതിമൂന്നിൽ ചെമ്പ്ര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കൈതക്കുളത്ത് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിപ്പോയത്.നാട്ടുകാരുടെ രക്ഷാപ്രവർത്തനം ഫലം കാണാതെ വന്നപ്പോൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.അപകട സന്ദേശം ലഭിച്ചതിനെ തുടർന്ന് ഉടൻ സംഭവ സ്ഥലത്തെത്തിയ തിരൂർ അഗ്നിരക്ഷാ സേനാംഗമായ ശ്രീ.നാരായണൻ കുട്ടി സ്ക്കൂബ സെറ്റ് ധരിച്ച് നാലാൾ താഴ്ചയുള്ള കുളത്തിൽ നിന്ന് മറ്റു സേനാംഗങ്ങളുടെ സഹായത്താൽ വെള്ളത്തിനടിയിൽ പെട്ട കുട്ടിയെ പുറത്തെടുത്തത്. വിഷ്ണു ( 16 വയസ്സ്) ,s/o ബൈജു, വാക്കാട് ഹൗസ്, കാളാട് എന്നയാളാണ് അപകടത്തിൽ പെട്ട് ജീവൻ നഷ്ടപ്പെട്ടത്. തിരൂർ ഫയർ & റസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ.വി.കെ ബിജുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ ശ്രീ. സി.മനോജ്, ഫയർ & റസ്ക്യൂ ഓഫീസർമാരായ ശ്രീ.പി.പി.അബ്ദുൽ മനാഫ്, ശ്രീ.എൻ.പി.സജിത്ത്, ശ്രീ.സുജിത്ത് സുരേന്ദ്രൻ ,ഫയർ & റസ്ക്യൂ ഓഫീസർ (ഡ്രൈവർ) ശ്രീ.കെ .ടി.നൗഫൽ, ശ്രീ. നവീൻ കുമാർ ഹോം ഗാർഡുമാരായ ശ്രീ.സി.കെ.മുരളീധരൻ, ശ്രീ.സി.ദിനേശ്, ശ്രീ.സുരേശൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.അഗ്നി രക്ഷാ നിലയംതിരൂർ31. 10.2023📞 0494 2422333