ഭിന്നശേഷി കൂട്ടായ്മ അദ്ധ്യാപക ദിനാചരണവും ആദരിക്കലും നടത്തി





.പരപ്പനങ്ങാടി: ഭിന്നശേഷി കൂട്ടായ്മയായ സിഗ്‌നേച്ചർ എബിലിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനാചരണവും അദ്ധ്യാപകരെ ആദരിക്കലും സംഘടിപ്പിച്ചു. കൊടക്കാട് എ.ഡബ്ളിയു. എച്ച്. സ്പെഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി തിരൂരങ്ങാടി പി.എസ്. എം. ഒ. കോളേജ് പ്രിൻസിപ്പൽ കെ. അസീസ് ഉൽഘാടനം ചെയ്തു. സിഗ്‌നേച്ചർ എബിലിറ്റി ചെയർമാൻ അക്ഷയ്. എം. അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് കളത്തിങ്ങൽ പാറ, സത്യഭാമ ടീച്ചർ, റുബീന ടീച്ചർ, സ്കൂൾ പി.ടി.എ. പ്രസിഡണ്ട് റഫീഖ്,ഷംസിയ ടീച്ചർ പ്രസംഗിച്ചു. സ്പെഷൽ സ്കൂൾ അദ്ധ്യാപികയായി മുപ്പത് വർഷത്തെ സേവനം ചെയ്യുന്ന എ. ഡബ്ലിയു. എച്ച്. സ്പെഷൽ സ്കൂൾ എജുക്കേഷനൽ കോ-ഓർഡിനേറ്റർ സത്യഭാമ ടീച്ചർ, പി.എസ്. എം. ഒ. കോളേജ് പ്രിൻസിപ്പൽ കെ. അസീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ. പ്രേമ ടീച്ചർ സ്വാഗതവും സിഗ്നേച്ചർ കൺവീനർ അപ്പു പ്രതീക്ഷ നന്ദിയും പറഞ്ഞു. രാഗിണി ടീച്ചർ, സാജിറ ടീച്ചർ, പ്രസന്ന നേത്രത്വം നൽകി
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
.അഷ്റഫ് കളത്തിങ്ങൽ പാറ