നിലാപെയ്ത്ത്പൊതുജനമിത്രം വായനശാല വജ്രജൂബിലി ആഘോഷങ്ങൾക്ക് രാവിലെ 9 മണിക്ക് വായനശാല മുറ്റത്ത് പ്രസിഡണ്ട് പതാക ഉയർത്തിയതോടെ തുടങ്ങി

നിലാപെയ്ത്ത്പൊതുജനമിത്രം വായനശാല വജ്രജൂബിലി ആഘോഷങ്ങൾക്ക് രാവിലെ 9 മണിക്ക് വായനശാല മുറ്റത്ത് പ്രസിഡണ്ട് പതാക ഉയർത്തിയതോടെ തുടങ്ങി.കുന്നുംപുറത്തിന് വായനയുടെ അറുപത് വർഷങ്ങൾ സമ്മാനിച്ച പൊതുജനമിത്രം വായനശാലയുടെ ഷഷ്ഠി പൂർത്തി ആഘോഷങ്ങൾ തുടങ്ങി. അറുപതാം വാർഷികാഘോഷ പരിപാടികള്‍ക്ക് ഇന്നലെ പരിയാപുരം സെൻട്രൽ എ യു പി സ്കൂളില്‍ താനൂര്‍ മുൻസിപ്പൽ ചെയർമാൻ, ‍ പി പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജര്‍, കെ എൻ ആനന്ദൻ മാസ്റ്റർ ദീപം തെളിയിച്ചു താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ എ ഷറഫുദ്ദീന്റെ സാന്നിധ്യത്തില്‍കവിയും, സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. വായനശാല പ്രസിഡണ്ട് പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗതസംഘം ചെയർമാൻ കെ ജനചന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. വായനശാല സെക്രട്ടറി നവീൻ എ എ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍ ആശംസകള്‍ അര്‍പ്പിച്ചു.തുടർന്ന് കുന്നുംപുറം ശിവദം ഗ്രൂപ്പിൻ്റെ തിരുവാതിര കളിയും, ബ്ലാക്ക് കർട്ടൻ കൊളത്തൂർ ടീമിൻ്റെ സുപ്രഭാതം എന്ന നാടകവും അരങ്ങേറി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇