താനാളൂർ ചുങ്കം – കോട്ടുവാലപ്പീടിക റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി
.താനാളൂർ: താനാളൂർ പഞ്ചായത്തിൽ ഏറ്റവും പഴക്കമുള്ളതും സുപ്രധാനവുമായ താനാളൂർ ചുങ്കം – കോട്ടുവാലപ്പീടിക റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനകീയ പങ്കാളിത്തത്തോടെ തുടക്കമായി. റോഡിന് ആറു മീറ്റർ വീതിയില്ലാത്തതിന്റെ പേരിൽ പൊതുമരാമത്ത് വകുപ്പിന്റെയോ, ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ യോ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ അവ നേടിയെടുക്കുന്നതിനായി റോഡ് വീതി കൂട്ടി കൂടുതൽ ഗതാഗത സൗകര്യമുണ്ടാക്കുക എന്നതാണ് റോഡ് വികസനത്തിലൂടെ ലക്ഷമിടുന്നത്. നിരവധി സ്കൂൾ ബസ്സുകളടക്കം ഒട്ടേറെ വാഹനങ്ങൾ ദിനേന കടന്നുപോകുന്ന ഈ റോഡ്, പലപ്പോഴും പൊട്ടിപ്പൊളിഞ്ഞും കുണ്ടും കുഴികളുമായി ഗതാഗതത്തിന് പ്രയാസമുണ്ടാക്കുക പതിവാണ്.ജനകീയ കൂട്ടായ്മയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് നാട്ടുകാരുടെ പൂർണ സഹകരണവും, പിന്തുണയും ലഭിച്ചിട്ടുണ്ട്.കോട്ടു വാലപ്പീടികയിൽ നടന്ന പ്രവർത്തി ഉദ്ഘാടന ചടങ്ങിൽ നിരവധി പേരാണ് പങ്കാളികളായത്. താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദു റസ്സാഖ് പ്രവർത്തി ഉദ്ഘാടനം ചെയ്തു. ആറാം വാർഡ് മെമ്പർ അബ്ദുൽ മജീദ് മംഗലത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദ ഫൈസൽ,ഗ്രാമ പഞ്ചായത്തംഗങ്ങളായ അബ്ദു റസ്സാഖ് എടമരത്ത്, ഫസീല ഷാജി, വി.പി.എം. അബ്ദു റഹിമാൻ മാസ്റ്റർ, തോട്ടുങ്ങൽ ഉസ്മാൻ ഹാജി,ഉബൈദുല്ല താനാളൂർ, എൻ. ബഷീർ ഹാജി, കെ.സി. ഫിറോസ് ബാബു,ടി.ബക്കർ, വി.മുഹമ്മദ് ഹാജി, ഇ.മുഹമ്മദ്, എൻ.അഹ്മദ് ബാപ്പു,സി.എൻ.മുജീബ് മാസ്റ്റർ, എൻ. ഫൈസൽ, വി. അബ്ദുൽ കരീം, ഇ. ഹാരിസ്, എൻ. അലവിക്കുട്ടി,വി.പി. ഹുസൈൻ മാസ്റ്റർ,ടി.നാഷാദ്, വി.പി. നിസാർ ബാബു പ്രസംഗിച്ചു.ഫോട്ടോ: താനാളൂർ ചുങ്കം കോട്ടുവാലപ്പിടിക റോഡിന്റെ വികസന പ്രവർത്തി താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസ്സാഖ് ഉദ്ഘാടനം ചെയ്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
