മൂന്നിയൂരിൽ മൂന്ന് കിലോമീറ്ററിനുള്ളിൽഎട്ട് സേഫ്റ്റി മിറർ സ്ഥാപിച്ച് മാതൃകയായി വികസന സമിതി

.മൂന്നിയൂർ: മൂന്ന് കിലോമീറ്റർ റോഡിൽ എട്ട് ട്രാഫിക് സേഫ്റ്റി മിറ റുകൾ സ്ഥാപിച്ച് മാതൃകയായിരിക്കുകയാണ് പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതി (പി.കെ. വി.എസ്.) പ്രവർത്തകർ.പാറക്കടവ് മുതൽ കളത്തിങ്ങൽ പാറ വരെ നീളുന്ന റോഡിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും പ്രയാസം സൃഷ്ടിക്കുന്ന അപകടകരമായ എട്ട് വളവുകളിലാണ് സുരക്ഷ ഒരുക്കി പി.കെ. വി.എസ്. കമ്മറ്റി ട്രാഫിക് സേഫ്റ്റി മിറർ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും ഇത് ഏറെ ആശ്വാസകരമായിരിക്കുകയുമാണ്. കൂടാതെ പാറക്കടവ് – കളത്തിങ്ങൽ പാറ റോഡ്, നെടുംപറമ്പ് -കുന്നത്ത് പറമ്പ് റോഡ് എന്നിവിടങ്ങളിൽ റോഡിന്റെ ഇരുവശത്തും വാഹന ഗതാഗതത്തിനും കാൽനട യാത്രക്കും തടസ്സമായി നിന്നിരുന്ന പുൽ കാടുകളും മരച്ചില്ലകളും റോഡരികിൽ ഉണ്ടായിരുന്ന മറ്റ് ചപ്പ് ചവറുകളുമടക്കം നീക്കം ചെയ്ത് ജനകീയ ശുചീകരണ പ്രവർത്തിയും പി.കെ. വി. എസ്. നടത്തിയിരുന്നു. ഇതിലൂടെ ജനപ്രതിനിധികളുടെ യും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പ്രശംസക്കും അർഹരായിരിക്കുകയാണ്.പാറക്കടവ് – കളത്തിങ്ങൽ പാറ വികസന സമിതി രൂപീകരിച്ചിട്ട് മാസങ്ങൾ മാത്രമെ ആയിട്ടുള്ളു. ഇതിനിടയിൽ ഈ പ്രദേശത്തെ ഒട്ടനവധി ജനകീയ വിഷയങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരം കാണുവാനും വികസന സമിതിക്കായിട്ടുണ്ട്. കക്ഷി – രാഷ്ട്രീയത്തിനതീതമായി ജാതി മത വിത്യാസമില്ലാതെ ഒരു കുടക്കീഴിൽ ഈ പ്രദേശത്തുകാരെ അണിനിരത്താനും പി.കെ. വി.എസി ന് ആയിട്ടുണ്ട്. ജനപ്രതിനിധികളടക്കമുള്ളവരും ഉദ്യോഗസ്ഥൻമാരടക്കമുള്ളവരും പി.കെ. വി.എസി ന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി വരുന്നുവെന്നതും ശ്രദ്ധേയമാണ്. വള്ളിക്കുന്ന് മണ്ഡലം എം.എൽ. എ. പി. അബ്ദുൽ ഹമീദ് മാസ്റ്റർ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. സാജിത, ബ്ലോക്ക് മെർമാരായ സ്റ്റാർ മുഹമ്മദ് , സി.ടി. അയ്യപ്പൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മണമ്മൽ ശംസുദ്ധദ്ധീൻ , എൻ. എം. റഫീഖ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ: വി.പി. സക്കീർ ഹുസൈൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ്, തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ സന്തോഷ് , തിരൂരങ്ങാടി പോലീസ് എസ് . ഐ. അഷ്റഫ്. കെ. എന്നിവർ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.പി.കെ. വി.എസ്.. സ്ഥാപിച്ച എട്ടാമത്തെ സേഫ്റ്റി മിറർ ഉൽഘാടനം മണക്കടവത്ത് വളവിൽ തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ കെ.ടി. ശ്രീനിവാസൻ ഉൽഘാടനം ചെയ്തു. ചെയർമാൻ വി.പി. ചെറീദ്, കൺവീനർ അഷ്റഫ് കളത്തിങ്ങൽ പാറ, ട്രഷറർ സി.എം. ഷരീഫ് മാസ്റ്റർ, വി.പി. പിച്ചു , സി.എം. ചെറീദ്, കെ.എം. ഹനീഫ, സി.എം. അബൂബക്കർ , വി.പി. ബാവ, കെ.ടി. ജാഫർ , വി.റസാഖ്, സി.എം. അബ്ദുൽ അസീസ്, ശുഭാഷ്, കെ. വേലായുധൻ കുട്ടി, വി.പി. മുസ്ഥഫ, കൊല്ലഞ്ചേരി ജംഷർ, വി. നജീബ്, മിർഷാദ് കെ.ടി, കല്ലാക്കൻ കുഞ്ഞ പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ