പ്രതിഷ്ഠാദിനാഘോഷം സംഘടിപ്പിച്ചു

താനൂർ: പരിയാപുരം തൃക്കൈക്കാട്ട് മഠത്തിലെ പ്രതിഷ്ഠ ദിനമഹോത്സവവും സാംസ്കാരിക സമ്മേളനവും നടത്തി. അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ ഉൽസാ ട നം ചെയ്തു.  മലബാർ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ടി സി ബിജു അധ്യക്ഷത വഹിച്ചു. 

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഇ.ശങ്കരൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. സുബ്രഹ്മണ്യൻ മാസ്റ്റർ നമ്പൂതിരി , ഇട്ടിരി നമ്പൂതിരി, സ്വാമി നി  കൃഷ്ണപ്രിയനന്ദ, തൃക്കൈ ക്കാട്ടുമഠാധിപതി ശ്രീമദ് ശങ്കരാചാര്യ പരമേശ്വര ബ്രഹ്മാനന്ദതീർത്ഥ, മാപ്പിൽ സ്വാമിയാർ, ശങ്കരനാരായണനന്ദ തീർത്ഥ എന്നിവർ സംസാരിച്ചു. വിജയകുമാർ മാരാർ നന്ദി പറഞ്ഞു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച്  അഞ്ചു ദിവസവും രാവിലെ പൂജകൾ, ഹോമങ്ങൾ, അർച്ചനകൾ, ഭജന, പഞ്ചവാദ്യം, തായമ്പക, കലാപരിപാടികൾ തുടങ്ങിയവ ദിവസവും അരങ്ങേറും. വേദ സ്തുതി മന്ത്രവച്ചാരണത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്